കൈറ്റ് വിക്ടേഴ്സ് ചാനലിൽ ജൂൺ ഏഴിന് തുടങ്ങിയ പ്ലസ്ടു ക്ലാസുകൾ പ്ലസ് വൺ പൊതുപരീക്ഷയ്ക്ക് ഒരുമാസം മുമ്പ് നിർത്തും. ഒരുമാസംമുമ്പ് ആരംഭിക്കുന്ന റിവിഷൻ ക്ലാസുകളും പരീക്ഷാകാലയളവും കഴിഞ്ഞശേഷമേ പ്ലസ്ടു ക്ലാസുകൾ സംപ്രേഷണംചെയ്യൂവെന്ന് കൈറ്റ് സി.ഇ.ഒ. അൻവർ സാദത്ത് അറിയിച്ചു.

കഴിഞ്ഞവർഷം പൊതുപരീക്ഷയെഴുതിയ പത്താംക്ലാസിലെയും പ്ലസ്ടുവിലെയും കുട്ടികൾക്ക് നൽകിയതുപോലെ പ്ലസ്വൺ പൊതുപരീക്ഷയ്ക്ക് ഫോക്കസ് ഏരിയ അടിസ്ഥാനമാക്കിയുള്ള റിവിഷൻ ക്ലാസുകളും സംശയനിവാരണത്തിനുള്ള ലൈവ് ഫോൺ ഇൻ പരിപാടികളുമായിരിക്കും സംപ്രേഷണം ചെയ്യുക.

ഈ ആഴ്ചയിലെ ട്രയലും 14 മുതൽ 18 വരെയുള്ള പുനഃസംപ്രേഷണവും കഴിഞ്ഞശേഷം കുട്ടികൾക്ക് ക്ലാസുകൾ കാണാൻ അവസരമുണ്ടെന്ന് ഉറപ്പുവരുത്തിയശേഷമേ തുടർ ക്ലാസുകൾ സംപ്രേഷണം ചെയ്യൂ.

Content Highlights: Plus one revision classes will be given to students, First bell, Kite Victers