തിരുവനന്തപുരം: കോവിഡ് മാനദണ്ഡം പാലിച്ച് പ്ലസ് വണ്‍ ക്ലാസുകള്‍ തിങ്കളാഴ്ച ആരംഭിക്കും. പ്ലസ് ടു മാതൃകയില്‍ വിദ്യാര്‍ഥികളെ ബാച്ച് തിരിച്ച് സ്‌കൂളില്‍ വരേണ്ട ദിവസങ്ങള്‍ ക്രമീകരിക്കും. പ്ലസ് വണ്‍ പ്രവേശനം നേടിയ മുഴുവന്‍ വിദ്യാര്‍ഥികളും രക്ഷിതാക്കളും സ്‌കൂളില്‍ എത്താനുള്ള സാഹചര്യം കണക്കിലെടുത്ത് 15-ന് പ്ലസ് ടു ക്ലാസുകള്‍ ഒഴിവാക്കാമെന്ന് സ്‌കൂളുകള്‍ക്കു നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Content Highlights: plus one class starts from monday