plus oneതിരുവനന്തപുരം: പ്ലസ് വൺ അലോട്ട്‌മെന്റ് ലഭിക്കാതിരുന്നവർക്കും ഇതുവരെയും അപേക്ഷിച്ചിട്ടില്ലാത്തവർക്കും രണ്ടാം സപ്ലിമെന്ററി അലോട്ട്‌മെന്റിന് അപേക്ഷിക്കാം.  അലോട്ട്‌മെന്റ്  ലഭിക്കാത്തവർ സപ്ലിമെന്ററി അലോട്ട്‌മെന്റിന് പരിഗണിക്കുന്നതിനായി റിന്യൂവൽ ഫോം നേരത്തെ അപേക്ഷ സമർപ്പിച്ച സ്കൂളിൽ നൽകണം. 

ഇതുവരെ അപേക്ഷിച്ചിട്ടില്ലാത്തവർ വെബ്‌സൈറ്റിലെ APPLY ONLINE-SWS എന്ന ലിങ്കിലൂടെ ഓൺലൈനായി അപേക്ഷിക്കണം. ഇതിന്റെ പ്രിന്റൗട്ട് അനുബന്ധ രേഖകൾ സഹിതം ഏതെങ്കിലും ഒരു സർക്കാർ/എയ്ഡഡ് ഹയർ സെക്കൻഡറി സ്കൂളിൽ വെരിഫിക്കേഷനായി സമർപ്പിക്കണം. 

മുൻപ്‌ അപേക്ഷ ഓൺലൈനായി സമർപ്പിച്ച് പ്രിന്റൗട്ട്  വെരിഫിക്കേഷന് നൽകിയിട്ടില്ലാത്തവർ പ്രിന്റൗട്ടിൽ പ്രസിദ്ധപ്പെടുത്തിയ വേക്കൻസിക്കനുസരിച്ച് പുതിയ ഓപ്ഷനുകൾ എഴുതിച്ചേർത്ത് ഏറ്റവും അടുത്ത സർക്കാർ എയ്ഡഡ് ഹയർ സെക്കൻഡറി സ്കൂളിൽ വെരിഫിക്കേഷന് സമർപ്പിക്കണം. 

സപ്ലിമെന്ററി അലോട്ട്‌മെന്റിനായുള്ള വേക്കൻസിയും മറ്റു വിവരങ്ങളും 20ന്  www.hscap.kerala.gov.in എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും. അപേക്ഷകൾ 21ന് വൈകീട്ട് നാല് മണിക്ക് മുൻപ്‌ സമർപ്പിക്കണം.