കോഴിക്കോട്: സീറ്റുകളുണ്ടായിട്ടും അപേക്ഷിക്കാനാവാതെ പുറത്തുനില്‍ക്കേണ്ട സ്ഥിതിയില്‍ പ്ലസ് വണ്‍ പ്രവേശനം തേടുന്ന വിദ്യാര്‍ഥികള്‍. മുഖ്യ അലോട്ട്‌മെന്റില്‍ അപേക്ഷിച്ചപ്പോള്‍ എവിടെയും സീറ്റ് കിട്ടാതെ പുറത്തായിപ്പോയ വിദ്യാര്‍ഥികളില്‍ സപ്ലിമെന്ററി ഘട്ടത്തില്‍ അപേക്ഷ സമര്‍പ്പിക്കാത്തവരാണ് കുഴപ്പത്തിലായത്. ജില്ലയില്‍ അഞ്ഞൂറോളം വിദ്യാര്‍ഥികളെങ്കിലും ഇങ്ങനെയുണ്ട്.

സപ്ലിമെന്ററി അലോട്ട്‌മെന്റിന് അപേക്ഷിക്കാത്ത വിദ്യാര്‍ഥികള്‍ പ്രവേശനപ്രക്രിയയില്‍നിന്നു പുറത്താവുമെന്ന വ്യവസ്ഥയാണ് ഇവര്‍ക്ക് തിരിച്ചടിയായത്. സൗകര്യപ്രദമായ സ്‌കൂളുകളിലും യോജിച്ച കോമ്പിനേഷനുകളിലും സീറ്റില്ലാത്തതിനാലാണ് ഇവര്‍ സപ്ലിമെന്ററി ഘട്ടത്തില്‍ അപേക്ഷിക്കാതിരുന്നത്. ഇപ്പോള്‍ പല സ്‌കൂളുകളിലും സീറ്റുകളുണ്ടെങ്കിലും ഒരിടത്തും അപേക്ഷിക്കാനാവാത്ത സ്ഥിതി. സ്‌പോട്ട് അലോട്ട്‌മെന്റിലും പരിഗണിക്കപ്പെടില്ലെന്ന ആശങ്കയുമുണ്ട്. മന്ത്രിക്ക് പരാതിയയച്ച് കാത്തിരിക്കുകയാണ് ഇവര്‍.

Content Highlights: Plus one admissions 2021