കോഴിക്കോട്: ജില്ലയില്‍ പ്ലസ് വണ്‍ പ്രവേശനത്തിന് 15 സ്‌കൂളുകളില്‍ അധിക താത്കാലിക ബാച്ച് അനുവദിച്ചു. സയന്‍സ്, ഹ്യുമാനിറ്റീസ്, കൊമേഴ്‌സ് എന്നിവയിലെ ഓരോ ബാച്ച് വീതം മറ്റു ജില്ലകളില്‍നിന്ന് കോഴിക്കോട്ടേക്ക് മാറ്റിയിട്ടുമുണ്ട്. ഈ വര്‍ഷത്തേക്ക് മാത്രമായുള്ള സംവിധാനമാണിത്. ഈ ബാച്ചുകളിലുപ്പെടെയുള്ള ഒഴിവുകള്‍ 14ന് രാവിലെ ഒമ്പതിന് പ്രസിദ്ധീകരിക്കും. ജില്ലയ്ക്കകത്തോ മറ്റുജില്ലയിലെക്കോ സ്‌കൂള്‍മാറ്റത്തിനോ കോമ്പിനേഷന്‍ മാറ്റത്തിനോയുള്ള അപേക്ഷ ഓണ്‍ലൈനായി 14ന് രാവിലെ 10 മുതല്‍ 16ന് വൈകീട്ട് നാലുവരെ സമര്‍പ്പിക്കാം.

ട്രാന്‍സ്ഫര്‍ അലോട്ട്‌മെന്റിന്‌ ശേഷമുള്ള ഒഴിവുകള്‍ മൂന്നാം സപ്ലിമെന്ററി അലോട്ട്‌മെന്റിനായി 20ന് രാവിലെ 9ന് പ്രസിദ്ധീകരിക്കും. ഇതുവരെ അപേക്ഷിക്കാനാവാത്ത വിദ്യാര്‍ഥികള്‍ക്കും ആ സമയത്ത് പ്രവേശനത്തിന് അപേക്ഷ നല്‍കാനാവും. 20ന് 10 മണി മുതലാണ് അപേക്ഷാസമര്‍പ്പണത്തിനുള്ള സമയം.

Content Highlights: Plus One Admission Temporary additional batches in 15 schools