പ്രൊഫഷണല്‍ കോഴ്സ് പഠനത്തിന് മുമ്പ് പ്ലേസ്‌മെന്റ് രംഗത്തെ മാറ്റങ്ങളെക്കുറിച്ച് അറിഞ്ഞിരിക്കണം. എന്‍ജിനിയറിങ് ബ്രാഞ്ചുകള്‍ തിരഞ്ഞെടുക്കുമ്പോള്‍ താത്പര്യത്തിനൊപ്പം ജോലിസാധ്യതകളും മനസ്സിലാക്കണം. ഇതിനെക്കുറിച്ച് സെയ്ന്റ് ജോസഫ്‌സ് എന്‍ജിനിയറിങ് കോളേജ് ആന്‍ഡ് ടെക്‌നോളജി ട്രെയിനിങ് ആന്‍ഡ് പ്ലേസ്‌മെന്റ് വിഭാഗം മേധാവി ഡോ. സജി എബ്രഹാം വിശദീകരിച്ച ക്ലാസ് കാണാം. 

നാളെ: ഐ.ഐ.ടി., എന്‍.ഐ.ടി. പ്രവേശന നടപടികള്‍

ജെ.ഇ.ഇ. മെയിന്‍, അഡ്വാന്‍സ്ഡ് അടിസ്ഥാനമാക്കിയുള്ള പ്രവേശനത്തില്‍ ഓപ്ഷന്‍ രജിസ്ട്രേഷന്‍, അലോട്ട്മെന്റ് ഉള്‍പ്പെടെയുള്ള കാര്യങ്ങളെക്കുറിച്ച് മദ്രാസ് ഐ.ഐ.ടി. മാത്തമാറ്റിക്സ് വിഭാഗം മുന്‍ പ്രൊഫസര്‍ ഡോ. കൃഷ്ണന്‍ സ്വാമിനാഥന്‍ വിശദീകരിക്കും. ജോയന്റ് സീറ്റ് അലോക്കേഷന്‍ അതോറിറ്റി (ജോസ) യാണ് പ്രവേശനം നടത്തുന്നത്. ഐ.ഐ.ടി.യിലെ ബി.ടെക്. കോഴ്സുകള്‍, അക്കാദമിക് അന്തരീക്ഷം എന്നിവ മനസ്സിലാക്കാന്‍ ക്ലാസ് സഹായിക്കും. മാതൃഭൂമിയുടെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജായ facebook.com/mathrubhumidotcom -ല്‍ കാണാം.

ആസ്‌ക് എക്‌സ്‌പേര്‍ട്ട് വീഡിയോകള്‍ കാണാം

Content Highlights: Placement Trends and Methods discussed in Ask Expert Online Seminar