പൊതുമേഖലാ ഇന്‍ഷുറന്‍സ് കമ്പനികള്‍ സംയുക്തമായി സ്ഥാപിച്ച പുണെയിലെ നാഷണല്‍ ഇന്‍ഷുറന്‍സ് അക്കാദമി (എന്‍.ഐ.എ.), രണ്ടുവര്‍ഷ ഫുള്‍ ടൈം റെസിഡന്‍ഷ്യല്‍, പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ മാനേജ്മെന്റ്് (പി.ജി.ഡി.എം.) പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.

ഫിനാന്‍സ്, ഹ്യൂമണ്‍ റിസോഴ്‌സസ്, മാര്‍ക്കറ്റിങ്, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി തുടങ്ങിയ കോര്‍ മേഖലകളിലും ജനറല്‍ ഇന്‍ഷുറന്‍സ്, ലൈഫ് ഇന്‍ഷുറന്‍സ്, റീ ഇന്‍ഷുറന്‍സ്, പെന്‍ഷന്‍ തുടങ്ങിയ ഇന്‍ഷുറന്‍സ് വിഷയങ്ങളിലും ഊന്നല്‍ നല്‍കുന്നതാണ് പാഠ്യപദ്ധതി.

കുറഞ്ഞത് 50 ശതമാനം മാര്‍ക്കോടെ ഏതെങ്കിലും വിഷയത്തില്‍ അംഗീകൃത ബാച്ചിലര്‍ ബിരുദമുള്ളവര്‍ക്ക് അപേക്ഷിക്കാം. ജൂണ്‍ 30-നകം യോഗ്യത നേടുമെന്നു പ്രതീക്ഷിക്കുന്നവര്‍ക്കും അപേക്ഷിക്കാം. സാധുവായ കാറ്റ് 2020/സിമാറ്റ് 2021 സ്‌കോര്‍ ഉണ്ടായിരിക്കണം.

അക്കാദമിക് മികവ്, കാറ്റ്/സിമാറ്റ് സ്‌കോര്‍, ഗ്രൂപ്പ് ഡിസ്‌കഷന്‍, പേഴ്‌സണല്‍ ഇന്റര്‍വ്യൂ (റിട്ടണ്‍ എബിലിറ്റി ടെസ്റ്റ് ഉള്‍പ്പെടെ) എന്നിവ പരിഗണിച്ചാകും തിരഞ്ഞെടുപ്പ്.

അപേക്ഷ https://www.pgdm.niapune.org.in/ -ല്‍ പ്രോഗ്രാം ലിങ്ക് വഴി ഏപ്രില്‍ 30 വരെ നല്‍കാം.

Content Highlights: PGDM IN National insurance academy