ന്യൂഡല്‍ഹി: അധ്യയനവര്‍ഷത്തില്‍ മാനവശേഷിമന്ത്രാലയം നടത്തിയ കേന്ദ്ര സര്‍വകലാശാലകളുടെ മൂല്യനിര്‍ണയത്തില്‍ ജാമിയ മിലിയ ഇസ്ലാമിയ സര്‍വകലാശാലയ്ക്ക് 95.23 ശതമാനം മാര്‍ക്ക് ലഭിച്ചതായി സര്‍വകലാശാല അധികൃതര്‍. നിലവാരമുള്ള അധ്യാപനം, പ്രസക്തമായ ഗവേഷണം തുടങ്ങിയവയാണ് നേട്ടമുണ്ടാക്കാന്‍ സഹായിച്ചതെന്ന് സര്‍വകലാശാല വൈസ് ചാന്‍സലര്‍ നജ്മ അക്തര്‍ പറഞ്ഞു. 

വിദ്യാര്‍ഥികള്‍, അധ്യാപക നിലവാരം, അക്കാദമിക പ്രകടനം, ഗവേഷണ മികവ്, ദേശീയ-അന്തര്‍ദേശീയ റാങ്കിങ്, പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ ഘടകങ്ങളുടെ അടിസ്ഥാനത്തിലാണ് സര്‍വകലാശാലകളുടെ പ്രകടനം കേന്ദ്രം വിലയിരുത്തുന്നത്. നേരത്തെ പുറത്തിറക്കിയ നിര്‍ഫ് (നാഷണല്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ റാങ്കിങ് ഫ്രെയിംവര്‍ക്ക്) റാങ്കിങില്‍ ജാമിയ 10-ാം സ്ഥാനത്ത് എത്തിയിരുന്നു.

Content Highlights: Performance Of Jamia Millia Islamia Outstanding in 2019-20: HRD Ministry