കേരള നിയമസഭ മീഡിയ ആന്‍ഡ് പാര്‍ലമെന്ററി സ്റ്റഡി സെന്റര്‍ നടത്തുന്ന സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ പാര്‍ലമെന്ററി പ്രാക്ടീസ് ആന്‍ഡ് പ്രൊസീജ്യറിന്റെ രണ്ടാം ഘട്ട സമ്പര്‍ക്ക ക്ലാസുകള്‍ നടത്തുന്നു.

10-നും 11-നും നിയമസഭാ സമുച്ചയത്തിലെ ബാങ്ക്വറ്റ് ഹാളിലും 17-നും 18-നും കോഴിക്കോട് നടക്കാവ് ജി.വി.എച്ച്.എസ്.എസ്. ഫോര്‍ ഗേള്‍സിലും 24-നും 25-നും എറണാകുളം പത്തടിപ്പാലം മെട്രോ സ്റ്റേഷനടുത്തുള്ള പി.ഡബ്ല്യു.ഡി. റസ്റ്റ് ഹൗസ് കോണ്‍ഫറന്‍സ് ഹാളിലും രാവിലെ 9.30 മുതല്‍ വൈകീട്ട് 5.15 വരെ നടക്കും.

സര്‍ട്ടിഫിക്കറ്റ് കോഴ്‌സിന്റെ പ്രവേശന ഫീസ്, ട്യൂഷന്‍ ഫീസ് എന്നിവ അടച്ച് പഠിതാക്കള്‍ക്ക് കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ക്ലാസില്‍ പങ്കെടുക്കാം. പഠിതാക്കള്‍ എത്തുന്ന കേന്ദ്രം സംബന്ധിച്ച വിവരം cpstb@niyamasabha.nic.in വഴി ഏഴിനുമുമ്പ് അറിയിക്കണം.വിവരങ്ങള്‍ക്ക്:  www.niyamasabha.org

Content Highlights:  Parliamentary Practice and Procedure Contact Class