തിരുവനന്തപുരം: കോവിഡ് രോഗബാധയുടെ പശ്ചാത്തലത്തിൽ മേയ് മാസം നടത്താൻ നിശ്ചയിച്ചിരുന്ന പരീക്ഷ മാറ്റിവെച്ച് പരീക്ഷാഭവൻ.

എൽ.എസ്.എസ്/യു.എസ്.എസ്, പത്താം തരം തുല്യതാ പരീക്ഷ, ഡിപ്ലോമ ഇൻ എലിമെന്ററി എജ്യുക്കേഷൻ രണ്ടാം സെമസ്റ്റർ (അറബ്, ഉറുദു, സംസ്കൃതം, ഹിന്ദി) പരീക്ഷകളാണ് മാറ്റിവെച്ചത്.

പുതുക്കിയ പരീക്ഷാതീയതികൾ പിന്നീട് അറിയിക്കുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ വ്യക്തമാക്കി.

Content Highlights: Pareeksha bhavan postponed exams due to covid-19