ന്യൂഡല്‍ഹി; കേന്ദ്രസര്‍വകലാശാലകളില്‍ രാജ്യത്താകമാനം 5,606 ഉം ഐ.ഐ.ടികളില്‍ 2,806 ഉം അധ്യാപക തസ്തികകള്‍ ഒഴിഞ്ഞു കിടക്കുന്നതായി കേന്ദ്രമാനവ വിഭവശേഷി മന്ത്രാലയം അറിയിച്ചു. രാജ്യത്തെ മൊത്തം എന്‍.ഐ.ടികളിലും ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിങ് സയന്‍സ്& ടെക്‌നോളജിയിലുമായി 1878 ഉം ഒഴിവുകള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റില്‍ 258 തസ്തികളാണ് ഒഴിഞ്ഞു കിടക്കുന്നത്. 

അധ്യാപകരുടെ കൂട്ട റിട്ടയര്‍മെന്റും വിദ്യാര്‍ത്ഥികളുടെ എണ്ണം വര്‍ധിച്ചതിനനുസരിച്ച് പുതിയ തസ്തികകള്‍ വന്നതുമാണ് ഒഴിവുകളുടെ എണ്ണം വര്‍ധിക്കാന്‍ ഇടയാക്കിയതെന്ന് മന്ത്രാലയം വ്യക്തമാക്കി. അധ്യാപകരുടെ അഭാവം വിദ്യാര്‍ഥികളെ ബാധിക്കില്ലെന്നും താല്‍ക്കാലിക ഫാക്കല്‍റ്റിയെ നിയമിച്ചതടക്കം ആവശ്യമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും എം.എച്ച്.ആര്‍.ഡി അറിയിച്ചു.

രാജ്യത്തെ മറ്റ് പ്രധാനപ്പെട്ട സ്ഥാപനങ്ങളായ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയില്‍ 324, സ്‌കൂള്‍ പ്ലാനിങ്& ആര്‍ക്കിടെക്ചറില്‍ 96, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സില്‍ 88, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് എജ്യുക്കേഷന്‍&റിസര്‍ച്ചില്‍ 100 എന്നിങ്ങനെയാണ് ഒഴിവുകള്‍ 

Content Highlights ; Over 11100 Vacancies For Faculty across the country