കൊടുങ്ങല്ലൂര്‍: ഓരോ വിദ്യാര്‍ഥിക്കും ഓരോ സ്മാര്‍ട്ട് ഫോണ്‍ എന്ന വിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദേശം നടപ്പാക്കാന്‍ അധ്യാപകരും പി.ടി.എ.യും നെട്ടോട്ടത്തില്‍.ഫോണ്‍ കണ്ടെത്താനുള്ള ചുമതലയും വിദ്യാലയങ്ങളെ ഏല്‍പ്പിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി ഉപജില്ലാ ഓഫീസര്‍മാര്‍ പ്രധാനാധ്യാപകരുടെ യോഗം വിളിച്ച് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

സഹകരണ ബാങ്കുകള്‍ വഴി വായ്പയെടുത്ത് ഫോണ്‍ വാങ്ങാനുള്ള സൗകര്യം ലഭ്യമാക്കുന്നുണ്ടെങ്കിലും ഭൂരിഭാഗം പേര്‍ക്കും ഇതിനു കഴിയാത്ത നിലയാണ്.ഈ സാഹചര്യത്തിലാണ് ഫോണുകള്‍ കണ്ടെത്താനുള്ള ചുമതല വിദ്യാലയ അധികൃതരുടെ ചുമലിലെത്തുന്നത്.തദ്ദേശ സ്ഥാപനങ്ങളുടെ തനതുഫണ്ടും എം.എല്‍.എ., എം.പി. എന്നിവരുടെ പ്രാദേശികവികസന ഫണ്ടും അനുവദിക്കണമെന്ന ആവശ്യമുയരുകയാണ്.

നീതീകരിക്കാനാവില്ല
ഓണ്‍ലൈന്‍ പഠനസഹായത്തിനായി വിവിധ കമ്മിറ്റികള്‍ രൂപവത്കരിച്ചിട്ടുണ്ടെങ്കിലും അവ കടലാസില്‍ മാത്രമാണ്. സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ മാത്രം നല്‍കും. മറ്റു ബാധ്യതകള്‍ വിദ്യാലയങ്ങള്‍ ചുമക്കേണ്ടിവരുന്നത് നീതീകരിക്കാനാകില്ല.
- നവാസ് പടുവിങ്ങല്‍,
പി.ടി.എ. പ്രസിഡന്റ്, ജി.എല്‍.പി.എസ്. ജി.എച്ച്.എസ്. കൊടുങ്ങല്ലൂ
ര്‍

Content Highlights; Online class 2021