തിരുവനന്തപുരം: സമഗ്ര (കോംപ്രിഹെന്‍സീവ് )പരീക്ഷയില്‍ പരാജയപ്പെട്ടതിനാല്‍ കോഴ്‌സ് പൂര്‍ത്തിയാക്കിയെങ്കിലും ബിരുദം നേടാന്‍ കഴിയാത്ത വിദ്യാര്‍ത്ഥികള്‍ക്ക് വാചിക പരീക്ഷയ്ക്ക് (ഓറല്‍ പരീക്ഷ) ഒരവസരം കൂടി നല്‍കുവാന്‍ സാങ്കേതിക സര്‍വകലാശാല തീരുമാനിച്ചു. 2015, 2016 വര്‍ഷങ്ങളില്‍ പ്രവേശനം നേടിയ പാര്‍ട്ട് ടൈം, റെഗുലര്‍ വിദ്യാര്‍ത്ഥികള്‍ക്കാണ് ഈ അവസരം 

എഴുത്തുപരീക്ഷയും ഓറല്‍ പാര്‍ട്ടും ഉള്‍പ്പെടുന്ന കോംപ്രിഹെന്‍സീവ് പരീക്ഷയില്‍ വിജയിക്കാന്‍ 45 മാര്‍ക്കാണ് വേണ്ടത്. ആറാം സെമസ്റ്ററിലെ കോംപ്രിഹെന്‍സീവ് പരീക്ഷ ഒഴികെ എല്ലാ വിഷയങ്ങളിലും വിദ്യാര്‍ത്ഥികള്‍ വിജയിച്ചിട്ടുണ്ടെന്ന് ഉറപ്പ് വരുത്തിയതിന് ശേഷം പരീക്ഷ നടത്താനുള്ള വിദ്യാര്‍ത്ഥികളുടെ അപേക്ഷ കോളേജുകള്‍ക്ക് സ്വീകരിക്കാം. പരീക്ഷയ്ക്ക് ശേഷം വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിയ മാര്‍ക്ക് സര്‍വകലാശാലയ്ക്ക് കൈമാറണം. 

Content Highlights: one more chance to oral exam, techinical university thiruvanthapuram