നഴ്‌സിങ്, പാരാമെഡിക്കല്‍ പ്രവേശനത്തിനുള്ള ഒന്നാം അലോട്ട്‌മെന്റ് www.lbscetnre.kerala.gov.in ല്‍ പ്രസിദ്ധീകരിച്ചു. അലോട്ട്‌മെന്റ് ലഭിച്ചവര്‍ വെബ്‌സൈറ്റില്‍നിന്ന് പ്രിന്റൗട്ടെടുത്ത ഫീ പെയ്‌മെന്റ് സ്ലിപ്പ് ഫെഡറല്‍ ബാങ്കിന്റെ ഏതെങ്കിലും ശാഖയില്‍ ഹാജരാക്കി നവംബര്‍ 30നകം ഫീസ് ഒടുക്കണം.

ഓണ്‍ലൈനായും ഫീസ് ഒടുക്കാം. അലോട്ട്‌മെന്റ് ലഭിച്ച് ഫീസ് അടച്ചവര്‍ ഓപ്ഷനുകള്‍ തുടര്‍ന്നുള്ള അലോട്ട്‌മെന്റുകളില്‍ പരിഗണിക്കേണ്ടതില്ലെങ്കില്‍ അവ ഓപ്ഷന്‍ പട്ടികയില്‍നിന്നും നീക്കണം. ഫീസ് അടയ്ക്കാത്തവര്‍ക്ക് അലോട്ട്‌മെന്റ് നഷ്ടപ്പെടും. തുടര്‍ന്നുള്ള അലോട്ട്‌മെന്റുകളിലും പരിഗണിക്കില്ല.

ഫീസ് അടച്ചവര്‍ കോളേജുകളില്‍ പ്രവേശനം നേടേണ്ടതില്ല. രണ്ടാം അലോട്ട്‌മെന്റിലേക്കുള്ള ഓപ്ഷന്‍ പുനഃക്രമീകരണം നവംബര്‍ 30 മുതല്‍ ഡിസംബര്‍ രണ്ടിന് വൈകീട്ട് അഞ്ചുവരെ. 

Content Highlights:  Nursing and Paramedical Allotment Published