തിരുവനന്തപുരം: നഴ്‌സിങ്, പാരാമെഡിക്കല്‍ പ്രവേശനത്തിനുള്ള മൂന്നാം അലോട്ട്‌മെന്റ് www.lbscetnre.kerala.gov.in എന്ന വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു. അലോട്ട്‌മെന്റ് ലഭിച്ചവര്‍ വെബ്‌സൈറ്റില്‍നിന്ന് പ്രിന്റൗട്ടെടുത്ത ഫീ പെയ്‌മെന്റ് സ്ലിപ്പ് ഫെഡറല്‍ ബാങ്കിന്റെ ഏതെങ്കിലും ശാഖയില്‍ ഹാജരാക്കി 14 വരെ നിര്‍ദ്ദിഷ്ട ഫീസൊടുക്കാം. ഓണ്‍ലൈനായും ഫീസൊടുക്കാം. ഫീസ് അടയ്ക്കാത്തവര്‍ക്ക് അലോട്ട്‌മെന്റ് നഷ്ടപ്പെടും.

ഫീസ് അടച്ചവര്‍ കോളേജുകളില്‍ അഡ്മിഷന്‍ എടുക്കേണ്ട തീയതി പിന്നീട് അറിയിക്കും. വിവരങ്ങള്‍ക്ക് ഫോണ്‍: 0471 2560363, 2560364.

Content Highlights: Nursing and Paramedical Admission Third Allotment Published