തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ മുഴുവന്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജുകളിലും ബിരുദബിരുദാനന്തര കോഴ്‌സുകള്‍ക്ക് സീറ്റ് വര്‍ധിപ്പിക്കാന്‍ ഉന്നതവിദ്യാഭ്യാസവകുപ്പ് ഉത്തരവായി.

2021-22 അക്കാദമിക വര്‍ഷത്തില്‍ ബിരുദ കോഴ്‌സുകള്‍ക്ക് പരമാവധി 70 സീറ്റുവരെ വര്‍ധിപ്പിക്കാം. സയന്‍സ് വിഷയങ്ങള്‍ക്ക് 25 സീറ്റ് എന്ന പരിധിയിലും ആര്‍ട്‌സ്, കൊമേഴ്‌സ് വിഷയങ്ങള്‍ക്ക് 30 സീറ്റ് എന്ന പരിധിയിലും ബിരുദാനന്തരബിരുദ കോഴ്‌സുകളില്‍ സീറ്റ് വര്‍ധിപ്പിക്കും. അധിക സീറ്റ് വേണമോയെന്ന് കോളേജുകള്‍ക്ക് തീരുമാനിക്കാമെന്നും ഉത്തരവില്‍ പറയുന്നു.

സര്‍വകലാശാലകള്‍ എത്രയും വേഗം കോളേജുകളുടെ സൗകര്യമനുസരിച്ചും നിലവിലുള്ള നിയമപ്രകാരവും സര്‍ക്കാരിന് ബാധ്യതയുണ്ടാകാത്തവിധത്തിലും അധികസീറ്റുകള്‍ ഈ അക്കാദമിക വര്‍ഷം തന്നെ അനുവദിക്കണമെന്നും ഉത്തരവില്‍ പറയുന്നു.

Content Highlights: Number of graduation and post graduation seats could be increased, Higher education department issues order