ന്യൂഡൽഹി: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സെപ്റ്റംബർ 13-ന് പരീക്ഷയെഴുതാൻ കഴിയാത്തവർക്ക് ഒക്ടോബർ 14-ന് അവസരം നൽകണമെന്ന് സുപ്രീംകോടതി എൻ.ടി.എയോട് നിർദേശിച്ചു. തിങ്കളാഴ്ചയുണ്ടാകുമെന്ന് പ്രതീക്ഷിച്ച ഫലപ്രഖ്യാപനം ഒക്ടോബർ 16-ലേക്ക് മാറ്റി.

രാജ്യത്തെ 85 ശതമാനം മെഡിക്കൽ, ഡെന്റൽ സീറ്റകളിലെ പ്രവേശനത്തിന് നീറ്റ് യോഗ്യതയാണ് പരിഗണിക്കുന്നത്. നീറ്റ് ഫലത്തോടൊപ്പം മെഡിക്കൽ അഖിലേന്ത്യാ ക്വാട്ടാ ലിസ്റ്റും എൻ.ടി.എ പ്രസിദ്ധീകരിച്ചേക്കും.

15.97 ലക്ഷം വിദ്യാർഥികളാണ് ഇത്തവണ നീറ്റ് പരീക്ഷയ്ക്ക് അപേക്ഷിച്ചത്. ഇതിൽ 85 മുതൽ 90 ശതമാനം പേർ പരീക്ഷയെഴുതിയിട്ടുണ്ടെന്ന് കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് മന്ത്രി രമേഷ് പൊഖ്രിയാൽ അറിയിച്ചിരുന്നു.

Content Highlights: NTA To Announce NEET Result On October 16; Special Exam On October 14