ന്യൂഡല്‍ഹി: കോവിഡ് 19 രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ സ്‌കൂളുകള്‍, കോളേജുകള്‍, സര്‍വകലാശാലകള്‍, മറ്റ് ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങള്‍ എന്നിവയെല്ലാം അടച്ചിരിക്കുകയാണ്. പരീക്ഷകള്‍ മാറ്റിവെച്ച സാഹചര്യത്തില്‍ തുടര്‍പഠനത്തിന്റെ കാര്യത്തില്‍ ആശങ്കാകുലരാണ് വിദ്യാര്‍ഥികള്‍. ഈ സാഹചര്യത്തിലാണ് ദേശീയതലത്തില്‍ വിവിധ മത്സരപരീക്ഷകള്‍ക്ക് മേല്‍നോട്ടം വഹിക്കുന്ന നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍.ടി.എ.) വിദ്യാര്‍ഥികള്‍ക്കായി ഹെല്‍പ്പ്‌ലൈന്‍ നമ്പരുകള്‍ തയ്യാറാക്കിയിരിക്കുന്നത്.

എന്‍.ടി.എ നടത്തുന്ന വിവിധ മത്സരപരീക്ഷകളേക്കുറിച്ചുള്ള വിദ്യാര്‍ഥികളുടെ സംശയനിവാരണത്തിനായാണ് ഹെല്‍പ്പ്‌ലൈന്‍ നമ്പരുകള്‍ പ്രവര്‍ത്തനസജ്ജമാക്കിയിട്ടുള്ളത്. ജെ.ഇ.ഇ മെയിന്‍, നീറ്റ് യുജി, യുജിസി നെറ്റ് ഉള്‍പ്പടെയുള്ള പരീക്ഷകളാണ് വരുംമാസങ്ങളില്‍ നടത്താനിരിക്കുന്നത്. താത്കാലികമായി സജീവമാക്കിയിട്ടുള്ള നമ്പരുകളിലേക്ക് വിദ്യാര്‍ഥികള്‍ക്ക് രാവിലെ 9.30 മുതല്‍ വൈകീട്ട് 5.30 വരെ സംശയനിവരണത്തിനായി ബന്ധപ്പെടാം.

എന്‍.ടി.എ ഹെല്‍പ് ഡെസ്‌ക്

 • 8700028512
 • 8178359845
 • 9650173668
 • 9599676953
 • 8882356803

മറ്റു പ്രധാന നമ്പരുകള്‍

 • യു.ജി.സി നെറ്റ് -  0120-6895200
 • ജെ.ഇ.ഇ - 0120-6895200
 • നീറ്റ് - 0120- 6895200
 • സി-മാറ്റ് - 0120- 6895200
 • ഡല്‍ഹി സര്‍വകലാശാല പ്രവേശന പരീക്ഷ - 011- 27667092, 011-27006900
 • ഇഗ്നോ - 0120-6895200
 • സിഎസ്‌ഐആര്‍-യുജിസി നെറ്റ് - 0120-6895200

കൂടുതല്‍ ഹെല്‍പ്പ്‌ലൈന്‍ നമ്പരുകള്‍ക്കായി www.nta.ac.in സന്ദര്‍ശിക്കുക.

Content Highlights: NTA releases notice regarding helpline numbers for Candiates Appearing Competitive Exams