ന്യൂഡൽഹി: കോവിഡ്-19 രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായി ഡൽഹി സർവകലാശാലയിലെ എല്ലാ പ്രവേശന പരീക്ഷാ നടപടികളും മാറ്റിവെച്ച് നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻ.ടി.എ.). ഏപ്രിൽ രണ്ടിനാരംഭിച്ച ബിരുദ, ബിരുദാനന്തര ബിരുദം, ഗവേഷണ കോഴ്സുകളിലേക്കുള്ള പ്രവേശന നടപടികളാണ് ലോക്ക്ഡൗണിനെത്തുടർന്ന് എൻ.ടി.എ മാറ്റിവെച്ചത്.

ലോക്ക്ഡൗണിനെത്തുടർന്ന് ഏപ്രിൽ 14 വരെ സർവകലാശാല അടച്ചിരിക്കുകയാണ്. ലോക്ക്ഡൗണിന് ശേഷം പുതുക്കിയ പ്രവേശനപരീക്ഷ തീയതികൾ www.nta.ac.in എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും.

കൂടുതൽ വിവരങ്ങളറിയാൻ du.ac.in, nta.ac.in എന്ന വെബ്സൈറ്റുകൾ സന്ദർശിക്കാനും എൻ.ടി.എ നിർദേശിച്ചിട്ടുണ്ട്. 2019 മുതലാണ് ഡൽഹി സർവകലാശാലയുടെ പ്രവേശന പരീക്ഷാ നടത്തിപ്പ് എൻ.ടി.എ ഏറ്റെടുത്തത്.

Content Highlights: NTA postpones Delhi university Entrance Test, DUET 2020