ന്യൂഡല്‍ഹി: ജെ.ഇ.ഇ. മെയിന്‍, നീറ്റ് പരീക്ഷകള്‍ എഴുതുന്ന വിദ്യാര്‍ഥികള്‍ക്ക് മോക്ക് ടെസ്റ്റ് നടത്താന്‍ ദേശീയപരീക്ഷ ഏജന്‍സി (എന്‍.ടി.എ.) ആപ്പ് പുറത്തിറക്കി. 'നാഷണല്‍ ടെസ്റ്റ് അഭ്യാസ്' എന്ന ആപ്പില്‍ ദിവസവും ഒരു മോക്ക് ടെസ്റ്റ് വീതമുണ്ടാകും.

കോവിഡ്-19 വ്യാപനം തടയാന്‍ അടച്ചിടല്‍ പ്രഖ്യാപിച്ചതിനാല്‍ എന്‍ട്രന്‍സ് പരീക്ഷാ പരിശീലനകേന്ദ്രങ്ങളും എന്‍.ടി.എ.യുടെ ടെസ്റ്റ് പ്രാക്ടീസ് സെന്ററുകളും അടച്ചിട്ടിരിക്കുന്ന പശ്ചാത്തലത്തിലാണ് മോക്ക് ടെസ്റ്റിനുള്ള ആപ്പ് പുറത്തിറക്കിയത്. ഗൂഗിള്‍പ്ലേ സ്റ്റോറില്‍നിന്ന് സ്മാര്‍ട്ട്‌ഫോണുകളിലും ടാബ്‌ലറ്റുകളിലും ആപ്പ് ഡൗണ്‍ലോഡ് ചെയ്യാനാകും.

Content Highlights: NTA Introduces App for JEE main, NEET Mocktest