ന്യൂഡൽഹി: അധ്യാപക യോഗ്യതാ പരീക്ഷയായ യുജിസി നെറ്റ് ഉൾപ്പെടെ ദേശീയതലത്തിൽ നടത്തുന്ന ആറ് പരീക്ഷകളുടെ തീയതി നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻ.ടി.എ.) പ്രഖ്യാപിച്ചു. സെപ്റ്റംബർ 16 മുതൽ 25 വരെ രണ്ടുഘട്ടമായാണ് നെറ്റ് പരീക്ഷ നടത്തുന്നത്. ഡൽഹി സർവകലാശാല പ്രവേശന പരീക്ഷ സെപ്റ്റംബർ 6 മുതൽ 11 വരെ നടത്തും.

മറ്റു പരീക്ഷകൾ

  • ഐ.സി.എ.ആർ അഖിലേന്ത്യാ പ്രവേശന പരീക്ഷ (യു.ജി കോഴ്സുകളിലേക്ക്) - സെപ്റ്റംബർ 7-8
  • ഇഗ്നോ ഓപ്പൺമാറ്റ് (എം.ബി.എ.) - സെപ്റ്റംബർ 15
  • അഖിലേന്ത്യാ ആയുഷ് പി.ജി പ്രവേശന പരീക്ഷ - സെപ്റ്റംബർ 28
  • ഇഗ്നോ പിഎച്ച്.ഡി പ്രവേശന പരീക്ഷ - ഒക്ടോബർ 4

ഐ.സി.എ.ആർ പി.ജി., പിഎച്ച്.ഡി കോഴ്സുകളിലേക്കുള്ള അഖിലേന്ത്യാ പ്രവേശന പരീക്ഷാ തീയതി ഉടൻ പ്രഖ്യാപിക്കുമെന്നും എൻ.ടി.എ അറിയിച്ചു. പരീക്ഷയ്ക്ക് 15 ദിവസം മുൻപ് അഡ്മിറ്റ് കാർഡ് ബന്ധപ്പെട്ട വെബ്സൈറ്റിൽ ലോഗിൻ ചെയ്ത് പരീക്ഷാർഥികൾക്ക് ഡൗൺലോഡ് ചെയ്തെടുക്കാം. കൂടുതൽ വിവരങ്ങൾക്ക് എൻ.ടി.എയുടെ www.nta.ac.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

Content Highlights: NTA announced dates for 6 national level entrance exams