കോഴിക്കോട്: മതിയായ വിദ്യാര്‍ഥികളില്ലാത്ത സ്‌കൂളുകളിലെ അധ്യാപകര്‍ക്ക് വേതനം മുടങ്ങിയിട്ട് ഏഴുമാസം. കോവിഡിനെത്തുടര്‍ന്ന് സ്‌കൂള്‍ അടച്ചതോടെ ആകെയുണ്ടായിരുന്ന വരുമാനം മുടങ്ങിയതിനാല്‍ പ്രതിസന്ധിയിലായിരിക്കുകയാണ് സംസ്ഥാനത്തെ ആയിരത്തോളം അധ്യാപകര്‍.
2011 മുതല്‍ നിയമനം നേടി ദിവസവേതനാടിസ്ഥാനത്തില്‍ ജോലിചെയ്യുന്ന എയ്ഡഡ് സ്‌കൂള്‍ അധ്യാപകര്‍ക്കാണ് കോവിഡ് കാരണം ആനുകൂല്യം നിഷേധിച്ചിരിക്കുന്നത്.
റിട്ടയര്‍മെന്റ്, രാജി, മരണം എന്നിങ്ങനെയുള്ള റെഗുലര്‍ തസ്തികയില്‍ കേരള വിദ്യാഭ്യാസച്ചട്ടങ്ങളിലെ വ്യവസ്ഥകള്‍ക്കനുസൃതമായി നിയമനം നേടുകയും എന്നാല്‍, കുട്ടികളുടെ എണ്ണക്കുറവിന്റെ പേരില്‍ ശമ്പളവും മറ്റാനുകൂല്യങ്ങളും നിഷേധിക്കപ്പെട്ടിരിക്കുകയുമാണിവര്‍ക്ക്. വടക്കന്‍ കേരളത്തിലാണ് അംഗീകാരം ലഭിക്കാത്ത കൂടുതല്‍ അധ്യാപകരുള്ളത്.
കോഴിക്കോട്ട് ഇരുനൂറോളം പേര്‍ ജോലിചെയ്യുന്നുണ്ട്. ജൂണ്‍മുതല്‍ മാര്‍ച്ചുവരെയുള്ള പ്രവൃത്തിദിവസങ്ങളില്‍ മാത്രമേ ഇവര്‍ക്ക് വേതനം ലഭിക്കാറുള്ളൂ.
കോവിഡിനെത്തുടര്‍ന്ന് മറ്റുജോലികള്‍ക്ക് പോകാന്‍ കഴിയാത്തതും സാമ്പത്തികമായി വളരെ പ്രയാസമുണ്ടാക്കുന്നുണ്ടെന്ന് അധ്യാപകര്‍ പറയുന്നു.
അംഗീകാരത്തിനായി ഒട്ടേറെത്തവണ സമരങ്ങള്‍ നടത്തുകയും മുഖ്യമന്ത്രിയടക്കമുള്ളവര്‍ക്ക് നിവേദനം നല്‍കുകയും ചെയ്തിട്ടും ഇതുവരെ നടപടിയൊന്നുമായില്ലെന്ന് നോണ്‍ അപ്രൂവ്ഡ് ടീച്ചേഴ്‌സ് യൂണിയന്‍ അണ്‍ ഇക്കണോമിക് പ്രസിഡന്റ് എസ്.എച്ച്. ഹേമന്ദ് പറഞ്ഞു
അധ്യാപകര്‍ക്ക് വേതനം നല്‍കണം
കോവിഡിനെത്തുടര്‍ന്ന് എല്ലാമേഖലയിലും സര്‍ക്കാര്‍ സഹായം നല്‍കുമ്പോള്‍ ഈ അധ്യാപകര്‍ക്കും അര്‍ഹമായ ആനുകൂല്യം നല്‍കണം. മുടങ്ങിയ വേതനം ഉടന്‍ നല്‍കാനുള്ള നടപടി സ്വീകരിക്കണം. അധ്യാപകര്‍ക്ക് അംഗീകാരം നല്‍കി അവരെ സംരക്ഷിക്കാനുള്ള നടപടിയും സര്‍ക്കാര്‍ കൈക്കൊള്ളണം.
സജീവന്‍ കുഞ്ഞോത്ത്, കെ.പി.എസ്.ടി.എ. ജില്ലാ പ്രസിഡന്റ്
Content Highlights: Not enough students, these teachers are not getting salary, Covid-19