തിരുവനന്തപുരം: സാമ്പത്തിക സംവരണം(ഇ.ഡബ്ല്യു.എസ്.) അനുസരിച്ച് സീറ്റ് വിഹിതം നിശ്ചയിച്ച് സർക്കാർ ഉത്തരവ് നൽകാത്തതിനാൽ തിങ്കളാഴ്ച നടത്താനിരുന്ന മെഡിക്കൽ, അനുബന്ധ കോഴ്സുകളിലെ ആദ്യ അലോട്ട്മെന്റ് മാറ്റി.
കഴിഞ്ഞ വർഷം സാമ്പത്തിക സംവരണ പ്രകാരം സർക്കാർ മെഡിക്കൽ കോേളജുകളിൽ അനുവദിച്ച സീറ്റ് വിഹിതം സംബന്ധിച്ച് സർക്കാരിനു പരാതി ലഭിച്ചിരുന്നു. അതിനാൽ ഇക്കാര്യത്തിൽ പരിശോധന നടത്തിയ ശേഷം ഉത്തരവിറക്കാനാണ് തീരുമാനം.
സാമ്പത്തിക സംവരണ പ്രകാരമുള്ള സീറ്റുവിഹിതം സംബന്ധിച്ച് നിയമവകുപ്പിന്റെ അഭിപ്രായമാരാഞ്ഞ് തീരുമാനമെടുക്കാനാണ് ആരോഗ്യ സെക്രട്ടറിക്കു നൽകിയിട്ടുള്ള നിർദ്ദേശം.
Content Highlights: No order with regard to Reservation of Economically weaker section, Medical allotment postponed