ന്യൂഡല്‍ഹി: ഇന്ത്യയിലെ പ്രമുഖ സര്‍വകലാശാലകകളുടെയും  കോളേജുകളുടെയും റാങ്ക് പട്ടിക  നാഷണല്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ റാങ്കിംഗ് ഫ്രെയിംവര്‍ക്കിന്റെ(NIRF) പുറത്ത് വിട്ടു. പട്ടികയില്‍ കോഴിക്കോട് ഐ.ഐ.എം.,, കോഴിക്കോട് എന്‍.ഐ.ടി., തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ് എന്നിവ സ്ഥാനം പിടിച്ചു. ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് റാങ്കിങ് നിശ്ചയിക്കുന്നതിനുള്ള സംവിധാനമാണ് എന്‍.ഐ.ആര്‍.എഫിന്റേത്. കേന്ദ്ര വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള എന്‍.ഐ.ആര്‍.എഫ് 2015-ലാണ് സ്ഥാപിതമായത്. 

ഓവറോള്‍, യൂണിവേഴ്‌സിറ്റി, എന്‍ജിനീയറങ്ങ്, മാനേജ്‌മെന്റ്, ഫാര്‍മസി, കോളേജ്, മെഡിക്കല്‍, ലോ, ആര്‍ക്കിടെക്ചര്‍, ഡെന്റല്‍, റിസര്‍ച്ച് തുടങ്ങി 11 വിഭാഗത്തിലാണ് റാങ്കിങ്ങ്.

മികച്ച  എം.ബി.എ. ഇന്‍സ്റ്റിറ്റ്യൂട്ടുകളുടെ പട്ടികയില്‍ നാലാം സ്ഥാനമാണ് ഐ.ഐ.എം. കോഴിക്കോട് നേടിയിരിക്കുന്നത്. ഈ പട്ടികയില്‍ ആദ്യസ്ഥാനം നേടിയിരിക്കുന്നത് അഹമ്മദാബാദ് ഐ.ഐ.എമ്മാണ്. മികച്ച ആര്‍ക്കിടെക്ക്ച്ചര്‍ കോളേജുകളുടെ പട്ടികയില്‍  രണ്ടാം സ്ഥാനം കോഴിക്കോട് എന്‍.ഐ.ടി. കരസ്ഥമാക്കി. ഐ.ഐ.ടി. റൂര്‍ക്കിയാണ് ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത്.

മികച്ച കോളേജുകളുടെ പട്ടികയില്‍ 25-ാം സ്ഥാനമാണ് തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിന് ലഭിച്ചത്. ഡല്‍ഹി മിറാന്റ കേളേജാണ് ഈ വിഭാഗത്തില്‍ ഒന്നാം സ്ഥാനത്ത്.

എന്‍.ഐ.ആര്‍.എഫ്. റാങ്കിംഗ് 2021-ല്‍ 'ഓവറോള്‍', 'എഞ്ചിനീയറിംഗ്'  എന്നീ രണ്ട് വിഭാഗത്തിലും  ഐ.ഐ.ടി. മദ്രാസ് ഒന്നാം സ്ഥാനം നേടി. തുടര്‍ച്ചയായി മൂന്നാം തവണയാണ് ഐ.ഐ.ടി. മദ്രാസ് ഈ സ്ഥാനം നേടുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് സന്ദര്‍ശിക്കാം: https://www.nirfindia.org/Home

Content Highlights: NIRF Rankings 2021 Education news