ന്യൂഡല്‍ഹി: കോവിഡ്-19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ റാങ്കിങ് നടപടികള്‍ വൈകുമെന്ന് കേന്ദ്ര മാനവവിഭവശേഷി വികസനമന്ത്രാലം. സ്ഥിതിഗതികള്‍ വിലയിരുത്തിയശേഷം ഇതിന്റെ നടപടികള്‍ പിന്നീട് പുനരാരംഭിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.

നാഷണല്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ റാങ്കിങ് ഫ്രെയിംവര്‍ക്കാണ് (NIRF-നിര്‍ഫ്) രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ റാങ്കിങ് നിര്‍ണയിക്കുന്നത്. ഐഐടി മദ്രാസായിരുന്നു കഴിഞ്ഞ വര്‍ഷം (2019) റാങ്കിങ്ങില്‍ ഒന്നാമതെത്തിയത്. ഐഐഎസ്‌സി ബെംഗളൂരു, ഐഐടി ഡല്‍ഹി എന്നിവ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തിയിരുന്നു.

കേന്ദ്ര മാനവവിഭവശേഷി വികസന മന്ത്രാലയത്തിനുകീഴില്‍ പ്രവര്‍ത്തിക്കുന്ന നാഷണല്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ റാങ്കിങ് ഫ്രെയിംവര്‍ക്ക് 2015ലാണ് സ്ഥാപിച്ചത്. അക്കാദമികവും പാഠ്യേതരവുമായ വിവിധ ഘടകങ്ങള്‍ പരിഗണിച്ചാണ് റാങ്ക് നിര്‍ണയിക്കുന്നത്.

Content Highlights: NIRF India Rankings 2020 postponed due to coronavirus outbreak