ന്യൂഡല്‍ഹി: 10,12 ക്ലാസ്സുകളിലെ പൊതു പരീക്ഷയുടെ ടൈംടേബിള്‍ പ്രസിദ്ധീകരിച്ച് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓപ്പണ്‍ സ്‌കൂളിങ് (എന്‍.ഐ.ഒ.എസ്). nios.ac.in എന്ന വെബ്‌സൈറ്റ് വഴി ഉദ്യോഗാര്‍ഥികള്‍ക്ക് ടൈംടേബിള്‍ പരിശോധിക്കാം.
2021 ജനുവരി 22 മുതലാകും രണ്ട് ക്ലാസ്സുകള്‍ക്കും പരീക്ഷയാരംഭിക്കുക. ഫെബ്രുവരി 15-ന് പരീക്ഷയവസാനിക്കും. ജനുവരി 14 മുതല്‍ 25 വരെയാകും പ്രാക്ടിക്കല്‍ പരീക്ഷകള്‍.
ഡിസംബര്‍ 10 വരെയാണ് പരീക്ഷയ്ക്കായി രജിസ്റ്റര്‍ ചെയ്യാനുള്ള സമയം. ഓണ്‍ലൈനായി നിശ്ചിത ഫീസടച്ച് വേണം രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കാന്‍. കൂടുതല്‍ വിവരങ്ങള്‍ വെബ്‌സൈറ്റില്‍.
Content Highlights: NIOS Board Exam 2020 Time Table for class 10, 12 released