ന്യൂഡൽഹി: 2021-ലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓപ്പൺ സ്കൂളിങ് (എൻ.ഐ.ഒ.എസ്) പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള തീയതി നീട്ടി. മേയ് 15 വരെയാണ് അപേക്ഷിക്കാനും ഫീസടയ്ക്കാനുമുള്ള തീയതി നീട്ടിയിരിക്കുന്നത്.

sdmis.nios.ac.in എന്ന വെബ്സൈറ്റ് വഴി വിദ്യാർഥികൾക്ക് അപേക്ഷ സമർപ്പിക്കാം. 1500 രൂപയാണ് അപേക്ഷാഫീസ്. നേരത്തെ ഏപ്രിൽ 18 വരെയായിരുന്നു അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി.

പത്ത്, പന്ത്രണ്ട് ക്ലാസ്സുകളിലെ രജിസ്ട്രേഷനായി അവരവരുടെ സംസ്ഥാനങ്ങൾ/ കേന്ദ്രഭരണ പ്രദേശങ്ങൾ വിദ്യാർഥികൾ തിരഞ്ഞെടുക്കണം. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക.

Content Highlights: NIOS Application and fee payment last date extended