ന്യൂഡൽഹി: നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജിയിലെ ബിരുദ, ബിരുദാനന്തര പ്രവേശനത്തിനായി നടത്തിയ പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. പരീക്ഷയെഴുതിയ വിദ്യാർഥികൾക്ക് nift.ac.in എന്ന വെബ്സൈറ്റ് വഴി ഫലം പരിശോധിക്കാം.

ബി.ഡിസ്, എം.ഡിസ്, എം.എഫ്.എം, എം.എഫ്.ടി കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷ ഫെബ്രുവരി 14-നാണ് നടന്നത്. ഫാഷൻ ടെക്നോളജി, അപ്പാരൽ പ്രൊഡക്ഷൻ, ഫാഷൻ മാനേജ്മെന്റ്, ഫാഷൻ കമ്മ്യൂണിക്കേഷൻ, ടെക്സ്റ്റൈൽ ഡിസൈൻ എന്നീ വിഷയങ്ങളിലാണ് നിഫ്റ്റ് ബിരുദ, ബിരുദാനന്തര കോഴ്സുകൾ വാഗ്ദാനം ചെയ്യുന്നത്.

Content Highlights: NIFT Entrance exam result published