ന്യൂഡല്‍ഹി: നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ടെക്‌നോളജി (നിഫ്റ്റ്) പ്രവേശന പരീക്ഷയ്ക്ക് അപേക്ഷിച്ചവര്‍ക്ക് അപേക്ഷയില്‍ തിരുത്തലുകള്‍ വരുത്താനവസരം.
nift.ac.in എന്ന വെബ്‌സൈറ്റ് വഴി അപേക്ഷാര്‍ഥികള്‍ക്ക് തെറ്റുതിരുത്താം. ജനുവരി 28 വരെയാണ് ഈ സൗകര്യമൊരുക്കിയിട്ടുള്ളത്.
ഫെബ്രുവരി 14-നാണ് നിഫ്റ്റ് പ്രവേശന പരീക്ഷ. ഫെബ്രുവരി ഒന്നുമുതല്‍ പരീക്ഷയ്ക്കായുള്ള അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്ത് തുടങ്ങാം.
Content Highlights: NIFT application correction window opens