ന്യൂഡല്‍ഹി: നാളെ (സെപ്തംബര്‍ 12-നു ഞായറാഴ്ച്ച) നടക്കുന്ന നീറ്റ് 2021(National Eligibility cum Entrance Test) പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി(NTA) പുറത്തിറക്കി. നേരത്തേ ഡൗണ്‍ലോഡ് ചെയ്തവരും എന്‍.ടി.എ. നീറ്റ്(യു.ജി) വെബ്‌സൈറ്റില്‍നിന്ന് പുതിയ അഡ്മിഷന്‍ കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യണമെന്നും നിര്‍ദേശമുണ്ട്. പുതിയ അഡ്മിഷന്‍ കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാനായി ഈ വെബ്‌സൈറ്റ്(https://neet.nta.nic.in/) സന്ദര്‍ശിക്കുക.

വെബ്‌സൈറ്റില്‍നിന്ന് അഡ്മിഷന്‍ കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ എന്തെങ്കിലും പ്രയാസം നേരിടുന്നവര്‍ 011 40759000 എന്ന ടെലിഫോണ്‍ നമ്പറിലോ neet@nta.ac.in എന്ന ഇ മെയില്‍ ഐ.ഡിയിലോ പരാതിപ്പെടണം.

Content Highlights: New Admit card for NEET 21 Exam to be conducted on 12.09.2021