നാഷണല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റിന്റെ യുജി അഡ്മിറ്റ് കാര്‍ഡ് പുറത്തുവിട്ടു. പരീക്ഷാര്‍ത്ഥികള്‍ക്ക് എടിഎ നീറ്റിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ neet.nta.nic.in ല്‍ നിന്ന് അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാം. സെപ്റ്റംബര്‍ 12 നാണ് മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷ നടക്കുന്നത്. 

പരീക്ഷ നീട്ടിവെക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജികള്‍ സെപ്റ്റംബര്‍ ആറിന് സുപ്രീംകോടതി തള്ളിയതിന് പിന്നാലെയാണ് അഡ്മിറ്റ്കാര്‍ഡ് പുറത്തിറക്കിയത്. 

അഡ്മിറ്റ്കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യേണ്ടത് ഇങ്ങനെയാണ്. 

  • എന്‍ടിഎ നീറ്റിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് neet.nta.nic.in സന്ദര്‍ശിക്കുക. 
  • നീറ്റ് യുജി അഡ്മിറ്റ് കാര്‍ഡ് 2021 എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക
  • ലോഗിന്‍ വിവരങ്ങള്‍ നല്‍കി സബ്മിറ്റ് കൊടുക്കുക
  • അഡ്മിറ്റ് കാര്‍ഡ് സ്‌ക്രീനില്‍ കാണാം
  • കാര്‍ഡ് പരിശോധിച്ച ശേഷം, ഡൗണ്‍ലോഡ് ചെയ്യുക
  • തുടര്‍ന്നുള്ള ആവശ്യങ്ങള്‍ക്ക് ഇത് പ്രിന്റ് ചെയ്ത് കയ്യില്‍ കരുതുക.

അഡ്മിറ്റ് കാര്‍ഡില്‍ നിര്‍ദേശിച്ച സമയത്ത് മാത്രമേ പരീക്ഷാഹാളില്‍ എത്താവൂ എന്നാണ് എന്‍ടിഎയുടെ നിര്‍ദേശം.