ന്യൂഡല്‍ഹി: നാഷണല്‍  ബോര്‍ഡ് ഓഫ് എക്‌സാമിനേഷന്‍സ് ഇന്‍ മെഡിക്കല്‍ സയന്‍സസ് (എന്‍ബിഇഎംഎസ്) നീറ്റ് എസ്എസ് 2021 അഡ്മിറ്റ് കാര്‍ഡ് പ്രസിദ്ധീകരിച്ചു. എന്‍ബിഇഎംഎസിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ nbe.edu.in ല്‍ അഡ്മിറ്റ് കാര്‍ഡ് ലഭ്യമാണ്. ഓണ്‍ലൈന്‍ അപേക്ഷ വിജയകരമായി പൂര്‍ത്തിയാക്കിയവര്‍ക്ക് അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാം. എക്‌സാം കേന്ദ്രത്തിലെത്തുമ്പോള്‍ അഡ്മിറ്റ് കാര്‍ഡിന്റെ പ്രിന്റഡ് കോപ്പി കയ്യില്‍ കരുതണം.

അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യേണ്ടത് ഇങ്ങനെ

എന്‍ബിഇഎംഎസിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിച്ച ശേഷം ഹോം പേജില്‍ നീറ്റ്-എസ്എസ് സെലക്ട് ചെയ്യുക. ശേഷം വരുന്ന വിന്‍ഡോയില്‍ ആപ്ലിക്കേഷന്‍ ലിങ്ക് ക്ലിക്ക് ചെയ്യുക. തുടര്‍ന്ന് വരുന്ന  ലോഗിനില്‍ മുമ്പ് രജിസ്റ്റര്‍ ചെയ്ത വിവരങ്ങളുപയോഗിച്ച് ലോഗിന്‍ ചെയ്യുക. പിന്നീട് വരുന്ന നീറ്റ്-എസ്എസ് അഡ്മിറ്റ് കാര്‍ഡ് ഓപ്ഷനില്‍ നിന്നും അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യുക.

അഡ്മിറ്റ് കാര്‍ഡില്‍ നിര്‍ദിഷ്ട സ്ഥലത്ത് ഫോട്ടോ പതിപ്പിക്കണം. ഫോട്ടോയ്ക്കായി നല്‍കിയ സ്‌പേസിനുള്ളില്‍ തന്നെ ഫോട്ടോ നില്‍ക്കണം. വൈറ്റ് ബാക്ഗ്രൗണ്ടുള്ള ചിത്രമാണ് വേണ്ടത്. അഡ്മിറ്റ് കാര്‍ഡിലെ വിവരങ്ങള്‍ ശരിയാണോ എന്നുറപ്പ് വരുത്തുക. എക്‌സാം കേന്ദ്രത്തിന് പുറത്ത് വെരിഫിക്കേഷനായി ഒരു ക്യുആര്‍ കോഡും അഡ്മിറ്റ് കാര്‍ഡിലുണ്ടാകും. ആധാറോ, വോട്ടേഴ്‌സ് ഐഡിയോ പോലെയുള്ള ഐ.ഡി പ്രൂഫും ഒപ്പം കരുതുക. 

കാല്‍ക്കുലേറ്റര്‍, പെന്‍, റൈറ്റിംഗ് പാഡ്, ഫോണ്‍, ബ്ലൂടൂത്ത്, ഇയര്‍ഫോണ്‍ എന്നിവയൊന്നും പരീക്ഷാ കേന്ദ്രത്തില്‍ അനുവദിക്കില്ല. തെര്‍മല്‍ സ്‌കാനിങിന് ശേഷമായിരിക്കും വിദ്യാര്‍ത്ഥികളെ പരീക്ഷാ കേന്ദ്രത്തിലേക്ക് പ്രവേശിപ്പിക്കുക. റിപ്പോര്‍ട്ടിംഗ് സമയത്ത് തന്നെ പരീക്ഷാ കേന്ദ്രത്തിലെത്താന്‍ ശ്രദ്ധിക്കണം. വൈകിയെത്തുന്നവരെ പരീക്ഷ എഴുതാന്‍ അനുവദിക്കില്ല. 

Content Highlights: NEET SS 2021 admit card published