തിരുവനന്തപുരം: മെഡിക്കല്‍ പ്രവേശനത്തിനായി വിദ്യാര്‍ഥികള്‍ പ്രവേശനപരീക്ഷാ കമ്മീഷണര്‍ക്ക് നല്‍കിയ സ്‌കോര്‍, ശരിയെന്ന് പരിശോധിക്കാനുള്ള അവസരം ബുധനാഴ്ച കൂടി ലഭിക്കും. www.cee.kerala.gov.inല്‍ ഇതിനുള്ള സൗകര്യമുണ്ട്. 

അപേക്ഷാര്‍ത്ഥികള്‍ കമ്മീഷണര്‍ക്ക് സമര്‍പ്പിച്ച വിവരങ്ങള്‍ കൃത്യമാണോ എന്ന് ബുധനാഴ്ച വൈകീട്ട് അഞ്ച് മണി വരെ പരിശോധിക്കാം. അപാകമുണ്ടെങ്കില്‍ ആ വിവരം ബുധനാഴ്ച വൈകീട്ട് 5 മണിക്കകം പ്രവേശനപരീക്ഷാ കമ്മീഷണറെ ഇമെയില്‍വഴി അറിയിക്കണം. ഇമെയില്‍ വിലാസം. ceekinfo@cee.kerala.gov.in. സ്‌കോര്‍ നല്‍കല്‍ റിപ്പോര്‍ട്ട് എടുക്കാത്തവര്‍ക്ക് അത് വെബ്‌സൈറ്റിലെ ഹോംപേജില്‍ നിന്ന് എടുക്കാം.