നാഷണല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റ്  പോസ്റ്റ് ഗ്രാജ്വേറ്റ് (നീറ്റ് പി.ജി.) 2021 അടിസ്ഥാനമാക്കി, മെഡിക്കല്‍ കൗണ്‍സലിങ് കമ്മിറ്റി (എം.സി.സി.) നടത്തുന്ന അലോട്ട്‌മെന്റുകളുമായി ബന്ധപ്പെട്ട നടപടികള്‍ ഒക്ടോബര്‍ 25ന് www.mcc.nic.in ല്‍ ആരംഭിക്കും.

ഓള്‍ ഇന്ത്യ ക്വാട്ട (50 ശതമാനം), സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റികള്‍, കല്പിത സര്‍വകലാശാലകള്‍, ആംഡ് ഫോഴ്‌സസ് മെഡിക്കല്‍ സര്‍വീസസ് (എ.എഫ്.എം.എസ്.) എന്നിവയിലെ എം.ഡി./എം.എസ്./ഡിപ്ലോമ/പി.ജി. ഡി.എന്‍.ബി.) സീറ്റുകളിലേക്കുള്ള ഓണ്‍ലൈന്‍ അലോട്ട്‌മെന്റുകളാണ് എം.സി.സി. നടത്തുന്നത്. കൗണ്‍സലിങ്ങില്‍ പങ്കെടുക്കാന്‍ www.mcc.nic.in വഴി രജിസ്‌ട്രേഷന്‍ നടത്തി ഫീസടയ്ക്കണം. ശേഷം ചോയ്‌സ് ഫില്ലിങ് നടത്താം.

ആദ്യറൗണ്ടിലേക്ക് ഒക്ടോബര്‍ 25 മുതല്‍ 29ന് ഉച്ചയ്ക്ക് 12 മണിവരെ രജിസ്‌ട്രേഷന്‍ നടത്താം. ഫീസടയ്ക്കാനുള്ള സൗകര്യം 29ന് ഉച്ചയ്ക്ക് മൂന്നുവരെ ലഭിക്കും. ചോയ്‌സ് ഫില്ലിങ് സൗകര്യം 26 മുതല്‍ ഒക്ടോബര്‍ 29ന് രാത്രി 11.55 വരെ ലഭിക്കും. ചോയ്‌സ് ലോക്കിങ് സൗകര്യം 29ന് വൈകീട്ട് മൂന്നുമുതല്‍ രാത്രി 11.55 വരെയും. ആദ്യ അലോട്ട്‌മെന്റ് ഫലം നവംബര്‍ മൂന്നിന് പ്രഖ്യാപിക്കും. റിപ്പോര്‍ട്ടിങ്ങിന് നവംബര്‍ നാലുമുതല്‍ 10 വരെ അവസരമുണ്ട്. രണ്ടാംറൗണ്ട് നടപടികള്‍ നവംബര്‍ 15ന് തുടങ്ങും. ആദ്യ റൗണ്ടിനുശേഷം അനുവദിച്ച സീറ്റുകള്‍ ഈ ഘട്ടത്തില്‍ ഉള്‍പ്പെടുത്തും.

പുതിയ രജിസ്‌ട്രേഷന്‍ (ബാധകമെങ്കില്‍) നവംബര്‍ 19ന് ഉച്ചയ്ക്ക് 12 വരെ. ഫീസടയ്ക്കല്‍ 19ന് രാത്രി 11.55 വരെ, ചോയ്‌സ് ഫില്ലിങ് 16 മുതല്‍ 19ന് രാത്രി 11.55 വരെ. ലോക്കിങ് 19ന് ഉച്ചയ്ക്ക് മൂന്നുമുതല്‍ രാത്രി 11.55 വരെ. രണ്ടാം അലോട്ട്‌മെന്റ് ഫലം നവംബര്‍ 24ന്. റിപ്പോര്‍ട്ടിങ് 25 മുതല്‍ ഡിസംബര്‍ രണ്ടുവരെ. തുടര്‍ന്ന് അഖിലേന്ത്യാ ക്വാട്ട ഒഴിവുകള്‍ ഡിസംബര്‍ രണ്ടിന് വൈകീട്ട് ആറിന് ബന്ധപ്പെട്ട സംസ്ഥാന ക്വാട്ടയിലേക്ക് കൈമാറും. കേന്ദ്ര/കല്പിത സര്‍വകലാശാലകളിലെ സീറ്റുകള്‍/പി.ജി. ഡി.എന്‍.ബി. സീറ്റുകള്‍ എന്നിവയ്ക്കായി നടത്തുന്ന മോപ്  അപ് റൗണ്ട് അലോട്ട്‌മെന്റ് നടപടികള്‍ ഡിസംബര്‍ എട്ടിന് തുടങ്ങും. സീറ്റ് അലോട്ട്‌മെന്റ് ഫലം ഡിസംബര്‍ 18ന്. റിപ്പോര്‍ട്ടിങ്: ഡിസംബര്‍ 19 മുതല്‍ 26 വരെ. ഒഴിവുള്ള സീറ്റുകള്‍ ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ക്ക് ഡിസംബര്‍ 27ന് കൈമാറും. ഒറ്റപ്പെട്ട ഒഴിവുകള്‍ക്കുള്ള അലോട്ട്‌മെന്റ്, സ്ഥാപനതലത്തില്‍ ഡിസംബര്‍ 2731 കാലയളവില്‍ നടത്തും. വിവരങ്ങള്‍ക്ക്: www.mcc.nic.in

Content Highlights: NEET PG Updates 2021