ന്യൂഡൽഹി: നീറ്റ് പി.ജി പരീക്ഷയ്ക്കായി അപേക്ഷ സമർപ്പിച്ച് ഫീസടച്ച വിദ്യാർഥികൾക്ക് അപേക്ഷയിൽ തിരുത്തലിന് അവസരം. nbe.edu.in എന്ന വെബ്സൈറ്റ് വഴി മാർച്ച് 21-വരെ അപേക്ഷയിൽ തിരുത്തലുകൾ വരുത്താം. ഏപ്രിൽ 18-നാണ് പരീക്ഷ.

ജനനത്തീയതി, കാറ്റഗറി, ഭിന്നശേഷി, ലിംഗം, സാമ്പത്തിക സംവരണം തുടങ്ങിയവയിൽ മാത്രമാണ് തിരുത്തലുകൾ വരുത്താൻ സാധിക്കുക. ഫോട്ടോ, വിരലടയാളം, ഒപ്പ് എന്നിവ തിരുത്താനുള്ള വിൻഡോ ഏപ്രിൽ രണ്ട് മുതൽ നാലുവരെ തുറക്കും.

ഫെബ്രുവരി 23 മുതൽ മാർച്ച് 15 വരെയായിരുന്നു നീറ്റ് പി.ജി പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള സമയം. കംപ്യൂട്ടറധിഷ്ഠിത രീതിയിൽ നടത്തുന്ന പരീക്ഷയുടെ ഫലം മാർച്ച് 31-ന് പ്രസിദ്ധീകരിക്കും.

Content Highlights: NEET PG correction window opens