ന്യൂഡൽഹി: നീറ്റ് പി.ജി പരീക്ഷയുടെ അഡ്മിറ്റ് കാർഡ് പ്രസിദ്ധീകരിച്ച് നാഷണൽ ബോർഡ് ഓഫ് എക്സാമിനേഷൻ (എൻ.ബി.ഇ). പരീക്ഷയ്ക്കായി അപേക്ഷിച്ചിട്ടുള്ള ഉദ്യോഗാർഥികൾക്ക് nbe.edu.in എന്ന വെബ്സൈറ്റ് വഴി അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാം.

ഏപ്രിൽ 18-നാണ് പരീക്ഷ. കോവിഡ്-19 രോഗബാധയുടെ പശ്ചാത്തലത്തിൽ പരീക്ഷാ നടത്തിപ്പിനുള്ള മാർഗനിർദേശങ്ങളും എൻ.ബി.ഇ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അഡ്മിറ്റ് കാർഡും തിരിച്ചറിയൽ രേഖയുമുള്ള വിദ്യാർഥികൾക്ക് മാത്രമാണ് പരീക്ഷയെഴുതാനാവുക.

അഡ്മിറ്റ് കാർഡിലേയും തിരിച്ചറിയൽ രേഖയിലേയും വിവരങ്ങൾ ഒന്നുതന്നെയാണെന്ന് പരിശോധിച്ച് ഉറപ്പാക്കണം. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക.

Content Highlights: NEET PG Admit card Published