മാതൃഭൂമി സംരംഭമായ silverbullet.in കീം, നീറ്റ്, ജെ.ഇ.ഇ. മെയിൻ എൻട്രൻസ് പരീക്ഷകൾക്കുള്ള വിവിധ ഓൺലൈൻ കോഴ്സുകൾക്ക് 20 ശതമാനം അധിക ഫീസിളവ് നൽകുന്നു. നിലവിലുള്ള ഫീസ് ഡിസ്കൗണ്ടിന് പുറമേയാണിത്.

ലെസൺ സമ്മറി, ഫ്ളാഷ് കാർഡ്സ്, പ്രധാനപ്പെട്ട ഇക്വേഷൻസ്, പ്രോബ്ലം സാംപിൾ തുടങ്ങിയ പാഠഭാഗങ്ങളും ലെസ്സൺ അടിസ്ഥാനമാക്കിയുള്ള പ്രാക്ടീസ് ടെസ്റ്റ്, ചാപ്റ്റർ ടെസ്റ്റ് പേപ്പറുകൾ, ചോദ്യത്തിന്റെ കാഠിന്യം അടിസ്ഥാനമാക്കി സ്വയം തിരഞ്ഞെടുത്ത് പ്രാക്ടീസ്ചെയ്യാനുള്ള ബിൽഡ് യുവർ ഓൺ ടെസ്റ്റ്, മൊഡ്യൂൾ, റിവിഷൻ ടെസ്റ്റ് പേപ്പറുകൾ, വിവിധ എൻട്രൻസ് പരീക്ഷകളുടെ മോഡൽ പരീക്ഷകൾ അടങ്ങിയതാണ് പാക്കേജ്.

ഡിസ്കൗണ്ട് ലഭിക്കുന്നതിന് ഓൺലൈനായി ഫീസ് അടയ്ക്കുന്നവർ DIWALI എന്ന ഡിസ്കൗണ്ട് കൂപ്പൺ കോഡ് ഉപയോഗിക്കേണ്ടതാണ്. ബാങ്ക് ട്രാൻസ്‌ഫർ വഴിയും ഫീസടയ്ക്കാൻ സൗകര്യമുണ്ട്.

പ്ലസ്വൺ വിദ്യാർഥികൾക്ക് രണ്ടുവർഷത്തെ ഫുൾ കോഴ്സും പ്ലസ്ടു, റിപ്പീറ്റേഴ്സ് വിദ്യാർഥികൾക്ക് ഫുൾ കോഴ്സിനും ടെസ്റ്റ് സീരീസിനും ചേരാം. രണ്ടുവർഷ ഫുൾ കോഴ്സിന് ഫീസിളവിനുശേഷം മൂന്നുവിഷയങ്ങൾക്ക് 18,850 രൂപയും നാല് വിഷയങ്ങൾക്ക് 25,133 രൂപയുമാണ് ഫീസ്.

പന്ത്രണ്ടാം ക്ലാസിലെ മൂന്നുവിഷയ കോഴ്സിന് 9425 രൂപയും നാല് വിഷയങ്ങൾക്ക് 12,567 രൂപയും റിപീറ്റേഴ്സിന് യഥാക്രമം 10,996 രൂപയും 14,661 രൂപയുമാണ് ഫീസ്. ടെസ്റ്റ് സീരീസിന് ഫീസ് ഡിസ്കൗണ്ട് ലഭിക്കില്ല.

കൂടുതൽ വിവരങ്ങൾക്കും ഫ്രീ ട്രയലിനും www.silverbullet.in സന്ദർശിക്കുകയോ 75111 41888 എന്ന നമ്പറിൽ വിളിക്കുകയോ വാട്സാപ്പ് സന്ദേശം അയയ്ക്കുകയോ ചെയ്യുക.

Content Highlights: NEET, KEAM coaching Mathrubhumi Silver bullet provides fees discount for students