ന്യൂഡല്‍ഹി: മെഡിക്കല്‍ ബിരുദ കോഴ്സുകളുടെ പ്രവേശനപരീക്ഷയായ നീറ്റ്, എന്‍ജിനിയറിങ് പ്രവേശന പരീക്ഷയായ ജെ.ഇ.ഇ. മെയിന്‍ എന്നിവ ജൂലായില്‍ നടക്കും. നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി(എന്‍ടിഎ)യാണ് രണ്ടു പരീക്ഷകളും നടത്തുന്നത്. 

ജൂലായ് 18, 20, 21, 22, 23 തീയതികളിലാണ് ജെ.ഇ.ഇ. മെയിന്‍. 26-ന് നീറ്റ് പരീക്ഷയും. ഓഗസ്റ്റിലാണ് ജെ.ഇ.ഇ. അഡ്വാന്‍സ്ഡ്. തീയതി പിന്നീട് പ്രഖ്യാപിക്കും. യു.ജി.സി. നെറ്റ് പരീക്ഷയുടെ തീയതി ഉടന്‍ പ്രഖ്യാപിക്കും.

ജെ.ഇ.ഇ. മെയിന്‍, നീറ്റ് പരീക്ഷകളുടെ അഡ്മിറ്റ് കാര്‍ഡ് ദേശീയ പരീക്ഷാ ഏജന്‍സി (എന്‍.ടി.എ.) ഉടന്‍ പ്രസിദ്ധീകരിക്കും. പരീക്ഷാ സെന്ററുകള്‍ മാറാന്‍ വിദ്യാര്‍ഥികള്‍ക്ക് അനുമതിയുണ്ട്. nta.nic.in എന്ന വെബ്സൈറ്റില്‍നിന്ന് അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാം. ഏപ്രിലില്‍ നടക്കേണ്ടിയിരുന്ന പരീക്ഷ ആദ്യം മേയ് ആദ്യവാരത്തിലേക്കും പിന്നീട് അവസാനവാരത്തിലേക്കും മാറ്റിയിരുന്നു. എന്നാല്‍, അടച്ചിടല്‍ നീട്ടിയതിനെത്തുടര്‍ന്നാണ് പുതിയ തീയതി പ്രഖ്യാപിച്ചത്.

Content Highlights: NEET, JEE Main Exam date Announced