ന്യൂഡല്‍ഹി: മെഡിക്കല്‍ പ്രവേശന പരീക്ഷയായ നീറ്റ്  ഇന്ന് നടക്കും. രാജ്യവ്യാപകമായി 3843 കേന്ദ്രങ്ങളിലായി 15.97 ലക്ഷം പേരാണ് പരീക്ഷ എഴുതുന്നത്. ഉച്ചക്ക് രണ്ട് മുതല്‍ അഞ്ച് വരെയാണ് പരീക്ഷ.  24ന് പകരം 12 പേരാണ് ഒരു ക്ലാസ് മുറിയില്‍ പരീക്ഷ എഴുതുക. വിദ്യാര്‍ഥികള്‍ ഗ്ലൗസും മാസ്‌കും ധരിക്കണമെന്നും സാനിറ്റൈസര്‍ കരുതണമെന്നും നിര്‍ദേശമുണ്ട്.

വിദ്യാര്‍ഥികളെ പരീക്ഷാ കേന്ദ്രങ്ങളിലെത്തിക്കാന്‍ ഒന്നില്‍ കൂടുതല്‍ ആളുകള്‍ വരരുതെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജാഗ്രതയുടെ ഭാഗമായി പരീക്ഷാ കേന്ദ്രങ്ങള്‍ അണുവിമുക്തമാക്കി.

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പ്രതിപക്ഷവും ഒരുകൂട്ടം വിദ്യാര്‍ത്ഥികളും പരീക്ഷ നടത്തരുതെന്ന് സുപ്രിംകോടതിയില്‍ അടക്കം അഭ്യര്‍ത്ഥിച്ചിരുന്നു. രണ്ട് തവണ മാറ്റിവച്ച പരീക്ഷ ഇനി വീണ്ടും മാറ്റിവയ്ക്കനാകില്ലെന്ന് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി വ്യക്തമാക്കിയിരുന്നു. സെപ്റ്റംബര്‍ 1 മുതല്‍ 6 വരെ നടത്തിയ ജെ.ഇ.ഇ മെയിന്‍ പരീക്ഷാഫലം സെപ്റ്റംബര്‍ 11ന് പ്രസിദ്ധീകരിച്ചിരുന്നു.

പരീക്ഷാകേന്ദ്രത്തില്‍ മാസ്‌ക് വിതരണം ചെയ്യുന്നുണ്ട്. വിദ്യാര്‍ഥികള്‍ക്കായി കേരളമുള്‍പ്പെടെ വിവിധ സംസ്ഥാന സര്‍ക്കാരുകള്‍ യാത്രാ സൗകര്യമൊരുക്കിയിട്ടുണ്ട്.

Content Highlights: NEET exam to be held on Sunday Afternoon