കൊച്ചി: മാതൃഭൂമിയുടെ ഓണ്‍ലൈന്‍ സംരംഭമായ silverbullet.in പന്ത്രണ്ടാം ക്ലാസുകാര്‍ക്കും റിപ്പീറ്റേഴ്‌സിനും വേണ്ടി സൗജന്യമായി മോഡല്‍ എന്‍ട്രന്‍സ് എക്‌സാം നടത്തുന്നു. KEAM, NEET പരീക്ഷകളുടെ മാതൃകയിലാണ് നടത്തുന്നത്. 

സി.ബി.എസ്.ഇ. സ്‌കൂളുകളുടെ സംഘടനയായ കോണ്‍ഫെഡറേഷന്‍ ഓഫ് കേരള സഹോദയ കോംപ്ലെക്‌സസിന്റെയും ഐ.എസ്.സി സ്‌കൂളുകളുടെ സംഘടനയായ അസോസിയേഷന്‍ ഓഫ് സ്‌കൂള്‍സ് ഫോര്‍ ഐ.എസ്.സി, കേരള റീജിയണിന്റെയും സഹകരണത്തോടെയാണ് silverbullet.in പരീക്ഷ നടത്തുന്നത്.

പരീക്ഷാരീതി

എഞ്ചിനീയറിംഗിന്റെ മോഡല്‍ എന്‍ട്രന്‍സ് എക്‌സാം KEAM (കേരള എഞ്ചിനീയറിംഗ്) ന്റെ മാതൃകയിലായിരിക്കും നടത്തുക. പരീക്ഷയ്ക്ക് രണ്ട് ചോദ്യപ്പേറുകള്‍ ഉണ്ടായിരിക്കും. ആദ്യത്തെ പേപ്പറില്‍ ഫിസിക്‌സില്‍ നിന്ന് 72 ചോദ്യങ്ങളും കെമിസ്ട്രിയില്‍ നിന്ന് 48 ചോദ്യങ്ങളും ഉണ്ടാകും. രണ്ടാമത്തെ പേപ്പറില്‍ മാത്തമാറ്റിക്‌സില്‍ നിന്ന് 120 ചോദ്യങ്ങള്‍ ഉണ്ടാകും. ഓരോ പേപ്പറിനും രണ്ടര മണിക്കൂറാണ് പരീക്ഷാസമയം.

മെഡിക്കല്‍ എന്‍ട്രന്‍സിന്റെ മോഡല്‍ എക്‌സാം NEET (മെഡിക്കല്‍ എന്‍ട്രന്‍സ്) ന്റെ മാതൃകയിലായിരിക്കും. ഒരു പേപ്പര്‍ മാത്രമാണ് പരീക്ഷയ്ക്കുണ്ടായിരിക്കുക. ഫിസിക്‌സ്, കെമിസ്ട്രി, ബോട്ടണി, സുവോളജി എന്നീ വിഷയങ്ങളില്‍ നിന്ന് 45 ചോദ്യങ്ങള്‍ വീതം പരീക്ഷയ്ക്ക് ഉണ്ടായിരിക്കും. മൂന്ന് മണിക്കൂറാണ് പരീക്ഷാസമയം.

പരീക്ഷ എഴുതുവാന്‍ താല്‍പര്യമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് www.silverbullet.in/modelexam എന്ന ലിങ്കിലൂടെ പേര് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.  

പരീക്ഷാതീയതി

2017 ഡിസംബര്‍ 15 നും 2018 ജനുവരി ഒന്‍പതിനും ഇടയിലുള്ള ഏതു ദിവസവും ഏതു സമയത്തും വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യമായി ഓണ്‍ലൈനായി മോഡല്‍ എക്‌സാം എഴുതാവുന്നതാണ്. ഒരു പേഴ്‌സണല്‍ കമ്പ്യൂട്ടറോ ലാപ്‌ടോപ്പോ ടാബോ സ്മാര്‍ട്ട്‌ഫോണോ ഉപയോഗിച്ച് പരീക്ഷ എഴുതാം. ഓണ്‍ലൈന്‍ വഴിയുള്ള പരീക്ഷയായതിനാല്‍ ഇന്റര്‍നെറ്റ് കണക്ഷന്‍ ആവശ്യമാണ്.

2018 ജനുവരി 15 നു ശേഷമായിരിക്കും പരീക്ഷയുടെ ഫലം പ്രഖ്യാപിക്കുക. ഓരോ വിഷയത്തിന്റെയും മാര്‍ക്കും ഓള്‍ കേരള റാങ്കിംഗും അടക്കമുള്ള വിശദമായ ഫലമാണ് വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്നത്. ഇത് കുട്ടികളെ അവരുടെ മികവും കുറവും മനസിലാക്കുന്നതിനും പ്രവേശന പരീക്ഷക്കു വേണ്ടി കൂടുതല്‍ മികച്ച രീതിയില്‍ തയ്യാറെടുക്കുന്നതിനും സഹായിക്കും.
    
എന്‍ട്രന്‍സ് എക്‌സാം എഴുതാനിരിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും മറ്റ് കോച്ചിംഗ് ഇല്ലാത്ത വിദ്യാര്‍ത്ഥികള്‍ക്കും ഇത് വളരെ നല്ലൊരു അവസരമാണ്. 2018 ലെ എന്‍ട്രന്‍സ് പരീക്ഷ എഴുതുന്ന കുട്ടികള്‍ക്ക്, അവരുടെ നിലവിലെ പ്രകടനത്തെ ഒപ്പമുള്ള മറ്റു മല്‍സരാര്‍ത്ഥികളുടെ പ്രകടനവുമായി താരതമ്യം ചെയ്ത് തങ്ങളുടെ ഇപ്പോഴത്തെ സ്ഥാനം എത്രയാണെന്ന് മനസിലാക്കാം, അതനുസരിച്ച് കൂടുതല്‍ മികച്ച റാങ്കിനു വേണ്ടി തയ്യാറെടുക്കാം.

കൂടുതല്‍ വിവരങ്ങള്‍ക്ക് 7511141888 എന്ന നമ്പറില്‍ വിളിക്കുക. വിവരങ്ങള്‍ക്ക്: www.silverbullet.in/modelexam