നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി നീറ്റ് യു.ജി. 2021 പരീക്ഷാര്‍ഥികളുടെ ഒ.എം.ആര്‍. ഉത്തരക്കടലാസിന്റെ സ്‌കാന്‍ചെയ്ത ഇമേജ്, neet.nta.nic.in ല്‍ ലഭ്യമാക്കി. സൈറ്റിലെ 'നീറ്റ് യു.ജി. 2021 ഒ.എം.ആര്‍. ഡിസ്‌പ്ലേ' എന്ന ലിങ്കില്‍ ആപ്ലിക്കേഷന്‍ നമ്പര്‍, പാസ്‌വേഡ്, സ്‌ക്രീനില്‍ കാണുന്ന സെക്യൂരിറ്റി പിന്‍ എന്നിവ നല്‍കി സ്‌കാന്‍ ഇമേജ് കാണാം.

താത്പര്യമുള്ളവര്‍ക്ക് അത് ഡൗണ്‍ലോഡുചെയ്‌തെടുക്കാം. ഈ സൗകര്യം നവംബര്‍ 14ന് രാത്രി ഒന്‍പതുവരെ ലഭിക്കും. പരീക്ഷാര്‍ഥികളുടെ രജിസ്റ്റര്‍ചെയ്ത ഇമെയില്‍ വിലാസത്തിലേക്ക് ഇത് നേരത്തേ അയച്ചിരുന്നെങ്കിലും അത് ലഭിച്ചില്ലെന്ന പരാതിയെത്തുടര്‍ന്നാണ് ഇത് ലഭ്യമാക്കിയത്.

Content Highlights: NEET 2021 Updates