നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി സെപ്റ്റംബര്‍ 12ന് നടത്തിയ നാഷണല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റ് (നീറ്റ്) യു.ജി.യുടെ താത്കാലിക ഉത്തരസൂചികയും വിദ്യാര്‍ഥികള്‍ ഉപയോഗിച്ച ഒ.എം.ആര്‍. ഉത്തരഷീറ്റിന്റെ സ്‌കാന്‍ ഇമേജും ഒ.എം.ആര്‍.ഷീറ്റില്‍ നല്‍കിയ പ്രതികരണങ്ങളും neet.nta.nic.inല്‍ പ്രസിദ്ധപ്പെടുത്തി.

ഒ.എം.ആര്‍. ഉത്തരഷീറ്റിന്റെ സ്‌കാന്‍ ഇമേജ്, പരീക്ഷാര്‍ഥി നല്‍കിയിരുന്ന ഇമെയില്‍ വിലാസത്തിലും ലഭ്യമാക്കിയിട്ടുണ്ട്.

താത്കാലിക ഉത്തരസൂചികയില്‍ പരാതിയുള്ളവര്‍ക്ക് ഒരു ഉത്തരസൂചികയ്ക്ക് 1000 രൂപ ക്രമത്തിലും ഒ.എം.ആര്‍. ഷീറ്റിലെ പ്രതികരണങ്ങളില്‍ പരാതിയുണ്ടെങ്കില്‍ ഒന്നിന് 200 രൂപ ക്രമത്തിലും ഫീസടച്ച് ഒക്ടോബര്‍ 17ന് രാത്രി ഒന്‍പതിനകം ഓണ്‍ലൈനായി ചോദ്യംചെയ്യാം. നടപടിക്രമം വെബ്‌സൈറ്റിലെ വിജ്ഞാപനത്തിലുണ്ട്. പരാതിപ്പെടാനുള്ള ഫീസ്,ഡെബിറ്റ്/ക്രെഡിറ്റ് കാര്‍ഡ്, നെറ്റ് ബാങ്കിങ് വഴി അടയ്ക്കാന്‍ 17ന് രാത്രി 10 വരെ അടയ്ക്കാം.

Content Highlights: NEET 2021