ന്യൂഡല്‍ഹി: അടച്ചിടലിന്റെ പശ്ചാത്തലത്തില്‍ കേന്ദ്ര മാനവശേഷിമന്ത്രാലയം ആറുമുതല്‍ എട്ടുവരെ ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്കായി ബദല്‍ അധ്യയന കലണ്ടര്‍ പുറത്തിറക്കി. അധ്യാപകരുടെയും രക്ഷിതാക്കളുടെയും സഹായത്തോടെ വിദ്യാര്‍ഥികള്‍ക്ക് പഠനപ്രവര്‍ത്തനങ്ങള്‍ നടത്താന്‍വേണ്ടിയാണ് എന്‍.സി.ഇ.ആര്‍.ടി. ബദല്‍ കലണ്ടര്‍ രൂപകല്‍പ്പന ചെയ്തത്. 

പ്രൈമറി വിഭാഗത്തിനുള്ള കലണ്ടര്‍ നേരത്തേ ഇറക്കിയിരുന്നു. ഇന്റര്‍നെറ്റ് സംവിധാനമില്ലാത്ത മൊബൈല്‍ ഫോണുള്ള വിദ്യാര്‍ഥികള്‍ക്ക് സന്ദേശം, വോയ്സ് കോള്‍ എന്നിവ വഴി കലണ്ടര്‍ ഉപയോഗിക്കാന്‍ സാധിക്കും. 

പാഠ്യപദ്ധതിയില്‍നിന്നോ പാഠപുസ്തകത്തില്‍നിന്നോ ഉള്ള വിഷയത്തെയോ അധ്യായത്തെയോ പരാമര്‍ശിക്കുന്ന പ്രവര്‍ത്തനങ്ങള്‍ ഇതിലുണ്ട്. http://ncert.nic.in ല്‍ നിന്ന് കലണ്ടര്‍ ഡൗണ്‍ലോഡ് ചെയ്യാം.

Content Highlights: NCERT published alternative academic calendar for classes 6 to 8