ന്യൂഡല്‍ഹി: എന്‍.സി.ഇ.ആര്‍.ടി പാഠ്യപദ്ധതിയെ അടിസ്ഥാനപ്പെടുത്തിയുള്ള കോമിക് പുസ്തകങ്ങള്‍ പുറത്തിറക്കി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേശ് പൊഖ്‌റിയാല്‍. മൂന്ന് മുതല്‍ 12 ക്ലാസ്സുവരെയുള്ള വിദ്യാര്‍ഥികളുടെ കരിക്കുലത്തെ അടിസ്ഥാനമാക്കി 100-ലധികം പുസ്തകങ്ങളാണ് മന്ത്രി അവതരിപ്പിച്ചത്. 16 വിഷയങ്ങളാണ് പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 

വിവിധ സിബി.എസ്.ഇ അഫിലിയേറ്റഡ് സ്‌കൂളുകളിലെ 1000-ത്തോളം അധ്യാപകരാണ് പുസ്തകങ്ങള്‍ തയ്യാറാക്കിയത്. അധ്യാപനത്തിലൂടെ കുട്ടികള്‍ക്കിടയില്‍ സാമൂഹികവും സാംസ്‌കാരികവുമായ സംവേദനക്ഷമത വര്‍ദ്ധിപ്പിക്കുകയാണ് ഈ സംരംഭത്തിന്റെ ലക്ഷ്യം. 

പാഠഭാഗങ്ങള്‍ക്കൊപ്പം വര്‍ക്ക്ഷീറ്റുകളും പുസ്തകത്തിലുണ്ട്. കേന്ദ്ര സര്‍ക്കാര്‍ ഓണ്‍ലൈന്‍ പോര്‍ട്ടലായ ദിക്ഷ (diksha.gov.in) വഴി വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും പുസ്തകങ്ങള്‍ ഉപയോഗിക്കാം. 

Content Highlights: NCERT curriculum-based comic books for Classes 3 to 12 launched by education minister