ന്യൂഡൽഹി: രാജ്യത്തെ ജവഹർ നവോദയ വിദ്യാലയങ്ങളിലെ ആറാം ക്ലാസ്സ് പ്രവേശനത്തിനായി നടത്താനിരുന്ന പരീക്ഷ മാറ്റിവെച്ച് നവോദയ വിദ്യാലയ സമിതി. ഇത് മൂന്നാം തവണയാണ് പരീക്ഷ മാറ്റിവെക്കുന്നത്. നേരത്തെ മേയ് 16 മുതൽ ജൂൺ 19 വരെ നടത്താനിരുന്ന പരീക്ഷയാണ് അനിശ്ചിത കാലത്തേക്ക് മാറ്റിവെച്ചത്.

മിസോറാം, നാഗാലാൻഡ്, മേഘാലയ എന്നീ മൂന്ന് സംസ്ഥാനങ്ങളൊഴികെയുള്ള സംസ്ഥാനങ്ങളിലേയും കേന്ദ്രഭരണ പ്രദേശങ്ങളിലേയും പരീക്ഷയാണ് മാറ്റിവെച്ചിരിക്കുന്നത്. പരീക്ഷയ്ക്ക് 15 ദിവസം മുൻപെങ്കിലും തീയതി പ്രഖ്യാപിക്കും. പരീക്ഷ സംബന്ധിച്ച വിവരങ്ങൾക്ക് ഔദ്യോഗിക വെബ്സൈറ്റായ navodaya.gov.in സന്ദർശിക്കുക.

ഇംഗ്ലീഷ്, ഹിന്ദി, എന്നീ ഭാഷകൾക്ക് പുറമേ അതാത് സംസ്ഥാനത്തെ പ്രാദേശിക ഭാഷകളിലും നടത്തുന്ന പരീക്ഷയുടെ ദൈർഘ്യം രണ്ടുമണിക്കൂറാണ്. രാജ്യത്തെ 626 നവോദയ സ്കൂളുകളിലെ 48,000 സീറ്റുകളിലേക്ക് 30 ലക്ഷത്തിൽപ്പരം വിദ്യാർഥികളാണ് അപേക്ഷിച്ചിട്ടുള്ളത്.

Content Highlights: Navodaya Vidyalaya Class 6 entrance test postponed JNVST