ന്യൂഡല്‍ഹി: യു.ജി.സി നെറ്റ്, ജെ.എന്‍.യു, ഇഗ്നോ പ്രവേശന പരീക്ഷകള്‍ ഉള്‍പ്പടെ വിവിധ പരീക്ഷകള്‍ക്കുള്ള ഓണ്‍ലൈന്‍ അപേക്ഷാത്തീയതി നീട്ടിയതായി നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി അറിയിച്ചു. കോവിഡ്-19 രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് അപേക്ഷാത്തീയതി നീട്ടിയത്.

പുതുക്കിയ തീയതി പ്രകാരം വിവിധ പരീക്ഷകള്‍ക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി:

  • എന്‍.സി.എച്ച്.എം ജെ.ഇ.ഇ: ഏപ്രില്‍ 30
  • ഇഗ്നോ പി.എച്ച്.ഡി.: ഏപ്രില്‍ 30 
  • ഐ.സി.എ.ആര്‍.: ഏപ്രില്‍ 30
  • ജെ.എന്‍.യു പ്രവേശന പരീക്ഷ: ഏപ്രില്‍ 30
  • യു.ജി.സി നെറ്റ്: മേയ് 16
  • സി.എസ്.ഐ.ആര്‍. നെറ്റ്: മേയ് 15
  • അഖിലേന്ത്യാ ആയുഷ് പി.ജി. പ്രവേശന പരീക്ഷ: മേയ് 31

അപേക്ഷകള്‍ അവസാന തീയതി വൈകീട്ട് 4 മണി വരെയും ഫീസ് രാത്രി 11.50 വരെയും നല്‍കാവുന്നതാണ്. 
കൂടുതല്‍ വിവരങ്ങള്‍ക്ക് വിദ്യാര്‍ഥികള്‍ക്ക് എന്‍.ടി.എയുടെ ഹെല്‍പ്പ്‌ലൈന്‍ നമ്പരുകളായ  8287471852, 8178359845, 9650173668, 9599676953, 8882356803 എന്നിവയില്‍ ബന്ധപ്പെടാവുന്നതാണ്. കൂടാതെ ഔദ്യോഗിക വെബ്‌സൈറ്റായ www.nta.ac.in സന്ദര്‍ശിക്കുക.

Content Highlights: National Testing Agency Extended Deadline for Application for Various Exams