നാഷ്ണല്‍ എന്‍ട്രന്‍സ് സ്‌ക്രീനിങ്ങ് ടെസ്റ്റ് (NEST) ആഗസ്റ്റ് 14 ന് നടത്താനിരിക്കുന്ന പരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡ് വെബ്‌സൈറ്റില്‍ ലഭ്യമാക്കി. യൂസര്‍ നെയിം, പാസ്‌വേര്‍ഡ് എന്നിവ ഉപയോഗിച്ച്  അഡ്മിറ്റ് കാര്‍ഡ് വെബ്‌സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. മോക്ക് ടെസ്റ്റുകളും വെബ്‌സൈറ്റില്‍ ലഭ്യമാണ്.

ജൂണ്‍ 14ന് നടത്താനിരുന്ന പരീക്ഷ കോവിഡ് രൂക്ഷമായതിനെ തുടര്‍ന്ന് മാറ്റിവെയ്ക്കുകയായിരുന്നു.

ഭുവനേശ്വറിലെ നാഷ്ണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ്  സയന്‍സ് എജ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച്, മുംബൈ സര്‍വകലാശാലയുടെ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ആറ്റോമിക്ക് എനര്‍ജി സെന്റര്‍ ഫോര്‍ എക്‌സലന്‍സ് ഇന്‍ ബേസിക്ക് സയന്‍സസ് എന്നിവയിലേക്കുള്ള അഡ്മിഷന് വേണ്ടിയാണ് ഈ പൊതുപരീക്ഷ നടത്തുന്നത്

കൂടുതല്‍ വിവരങ്ങള്‍ക്ക് nestexam.in സന്ദര്‍ശിക്കാം

Content Highlights: National Entrance Screening Test NEST 2021 Admit Card Released