ന്യൂഡല്‍ഹി: സയന്‍സ് വിഷയങ്ങളിലേക്കുള്ള അസിസ്റ്റന്റ് പ്രൊഫസര്‍/ ജെ.ആര്‍.എഫ് യോഗ്യതാ പരീക്ഷയായ സി.എസ്.ഐ.ആര്‍ യു.ജി.സി നെറ്റിന് വീണ്ടും അപേക്ഷിക്കാന്‍ അവസരം. കോവിഡ് വ്യാപനത്തെത്തുടര്‍ന്നുണ്ടായ സാഹചര്യത്തില്‍ അപേക്ഷിക്കാന്‍ കഴിയാത്തവര്‍ക്കു വേണ്ടിയാണ് വീണ്ടും അവസരം നല്‍കുന്നതെന്ന് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി അറിയിച്ചു.

csirnet.nta.nic.in എന്ന വെബ്‌സൈറ്റ് വഴി സെപ്റ്റംബര്‍ 10-ന് വൈകീട്ട് 5 മണിവരെ അപേക്ഷിക്കാം. നേരത്തെ അപേക്ഷ പൂര്‍ത്തിയാക്കാത്തവര്‍ക്കും ഇപ്പോള്‍ ഇതിനുള്ള സൗകര്യം ലഭ്യമാണ്. 

സെപ്റ്റംബര്‍ 11 മുതല്‍ 17 വരെ അപേക്ഷയിലെ തെറ്റുതിരുത്താനുള്ള അവസരവും നല്‍കും. എന്നാല്‍ ഇതിനായി പ്രത്യേകം ഫീസടയ്ക്കേണ്ടിവരും

Content Highlights: National Eligibility Test: Registration Link Reopens For CSIR-UGC NET