ബാച്ചിലർ ഓഫ് ആർക്കിടെക്ചർ (ബി.ആർക്.) പ്രവേശനത്തിന് നടത്തുന്ന നാഷണൽ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ഇൻ ആർക്കിടെക്ചർ (നാറ്റ) അഭിരുചിപരീക്ഷയുടെ തീയതികൾ പ്രഖ്യാപിച്ചു.

2021-22 പ്രവേശന വർഷത്തിലേക്ക് രണ്ടുതവണ പരീക്ഷ നടത്തും. ആദ്യ പരീക്ഷ ഏപ്രിൽ 10-നും രണ്ടാം പരീക്ഷ ജൂൺ 12-നുമാണ്.

ഇതിൽ ഏതെങ്കിലും ഒന്നോ രണ്ടുമോ അഭിമുഖീകരിക്കാം. രണ്ടും അഭിമുഖീകരിക്കുന്നവരുടെ ഭേദപ്പെട്ട സ്കോർ പ്രവേശനപ്രക്രിയയിൽ പരിഗണിക്കും.

വിശദാംശങ്ങൾ ഉൾപ്പെടുന്ന നാറ്റ 2021 ബ്രോഷർ രജിസ്ട്രേഷൻ സൗകര്യം എന്നിവ www.nata.in, www.coa.gov.in എന്നീ സെറ്റുകളിൽ വരുംദിവസങ്ങളിൽ ലഭിക്കും. ജോയന്റ് എൻട്രൻസ് എക്സാമിനേഷൻ (ജെ.ഇ.ഇ.) മെയിൻ/അഡ്വാൻസ്ഡ് വഴിയുള്ള ബി.ആർക്. പ്രവേശനത്തിന് നാറ്റ ബാധകമല്ല.

Content Highlights: NATA 2021 exam dates announced