കൊച്ചി: സാമൂഹ്യമായും സാങ്കേതികമായും  മാറിവരുന്ന സാഹചര്യങ്ങളെ  വിദ്യാര്‍ത്ഥികള്‍ക്ക് പരിചയപ്പെടുത്താനായി മുത്തുറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി എംപ്ലോയ്ബിലിറ്റി കോണക്ലേവ് സംഘടിപ്പിച്ചു. അടിസ്ഥാനപരമായ വിഷയങ്ങളെ മറക്കാതിരിക്കുന്നതിനോടൊപ്പം മാറ്റങ്ങളോട് അനുരൂപപ്പെടുക എന്ന് ചടങ്ങില്‍ മുഖ്യ അതിഥിയായെത്തിയ കെ.എം.ആര്‍.എല്‍ എംഡി എ. പി.എം മുഹമ്മദ് ഹനീഷ് ഐ. എ. എസ് വിദ്യാര്‍ത്ഥികളോട് പറഞ്ഞു. സമൂഹത്തിലെ മാറ്റങ്ങള്‍ വിദ്യാര്‍ത്ഥികള്‍ മനസിലാക്കുന്നത് അവരുടെ വളര്‍ച്ചക്കും നാടിന്റെ  വളര്‍ച്ചക്കും സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു. 

സമൂഹത്തിലും സാങ്കേതിക ലോകത്തിലും ഉണ്ടാവുന്ന മാറ്റങ്ങളെ കുറിച്ചും അതില്‍ മുന്നേറ്റം നടത്തേണ്ട വഴികളെ കുറിച്ചും പരിപാടിയില്‍ പങ്കെടുക്കാനെത്തിയവര്‍ വിദ്യാര്‍ത്ഥികള്‍ക്ക് മാര്‍?ഗ നിര്‍ദ്ദേശം നല്‍കി. ഭൗതിക ലോകവും, സൈബര്‍ ലോകവും, ജീവശാസ്ത്ര ലോകവും ഒരുമിപ്പിക്കുന്ന നൂതന വിദ്യകളെക്കുറിച്ച് വിദ്യാര്‍ത്ഥികള്‍ അറിഞ്ഞിരിക്കണമെന്നും ചടങ്ങില്‍ പങ്കെടുത്തവര്‍ വിദ്യാര്‍ത്ഥികളോട് പറഞ്ഞു.

കൊച്ചി പനമ്പള്ളി നഗര്‍ അവന്യൂ സെന്ററില്‍ സംഘടിപ്പിച്ച പരിപാടിയില്‍ മുത്തുറ്റ് എന്‍ജിനീയറിംഗ് കോളേജ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ പി. ജോര്‍ജ് വര്‍ഗീസ്, പ്രിന്‍സിപ്പല്‍ ഡോ. എസ്. രാംകുമാര്‍, ഏര്‍ത്ത്സ്റ്റ് ആന്റ് യങ്ങ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍   രാജേഷ് നായര്‍, മുരുഗപ്പ ഗ്രൂപ്പ് സീനിയര്‍ വൈസ് പ്രസിഡന്റ് കൃഷ്ണ ശ്രീനിവാസ്, ഐബിഎം സപ്ലൈ പ്രോഗ്രാം ലീഡ് ഡോ. സുബ്രമണി രാമകൃഷ്ണന്‍, ഡോ. ജോണ്‍ ജോസഫ് (ടിസിഎസ്), ജോസഫ് കേര (കൊഗ്‌നിസന്റ്), ബേബി രേഖ മാത്യൂസ് (യുഎസ്ടി ഗ്ലോബല്‍) എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.